കുളത്തൂപ്പുഴ: കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ കുളത്തൂപ്പുഴയിൽ അഡ്വ:കെ.രാജുവിന്റെ നേതൃത്വത്തിൽ അടിയന്തിര അവലോകന യോഗം ചേർന്നു.
തീരുമാനങ്ങൾ ചുവടെ കുളത്തൂപ്പുഴ ഉൾപ്പടെ ഉള്ള അതിർത്തി പഞ്ചായത്തുകൾ ആയ ആര്യങ്കാവ്, തെന്മല എന്നീ പഞ്ചായത്തുകൾ പൂർണമായും ലോക്ഡൗൺ നിയന്ത്രണത്തിൽ കൊണ്ട് വരാൻ തീരുമാനിച്ചു. കുളത്തൂപ്പുഴ പഞ്ചായത്ത് പൂർണ്ണമായും സീൽ ചെയ്യുവാൻ തീരുമാനിച്ചു. നാഷണൽ ഹൈവേ വഴിയുള്ള (ചരക്ക് ഗതാഗതം, ഹോസ്പിറ്റൽ അവിശ്യത്തിന് വേണ്ടി ഉള്ള യാത്രകൾ എന്നിവ ബന്ധപ്പെട്ട എല്ലാ രേഖകളോടും കൂടി മാത്രം അനുവദിക്കുകയും) അല്ലാതെ ഉള്ള മുഴുവൻ ഗതാഗതവും നിർത്തി വയ്ക്കാൻ തീരുമാനിച്ചു.
വനാതിർത്തിയിൽ കൂടി ഉള്ള യാത്രകൾ പൂർണ്ണമായും നോരോധിക്കാനും പെട്രോളിംഗ് കർശനമാക്കുവാനും ഫോറസ്റ്റ് വകുപ്പിന് നിർദ്ദേശം നൽകി. നിരീക്ഷണത്തിൽ ഉള്ള ആളുമായി സംബർക്കം പുലർത്തിയ എല്ലാവരെയും നിരീക്ഷണത്തിൽ ഏർപ്പെടുത്തുവാനും പൂർണ്ണമായും ഹോം കൊറന്റൈനിൽ വയ്ക്കുവാനും തീരുമാനിച്ചു.