കൊല്ലം: കൊല്ലം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. കുളത്തൂപ്പുഴയില്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ചു. കൊറോണ വൈറസ് വ്യാപിക്കുന്ന തമിഴ്‌നാട്ടിലെ പുളിയന്‍കുടിയില്‍നിന്നും ഒരാള്‍ കുളത്തൂപ്പുഴയിലെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. തമിഴ്‌നാട്ടില്‍നിന്നു കാട്ടിലൂടെ നിരവധി ആളുകള്‍ കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അതിര്‍ത്തികളടക്കം അടച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്.
പുളിയന്‍കുടിയില്‍ ഇന്നലെവരെ 23 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഈ മാസം മൂന്നിന് പുളിയന്‍കുടിയില്‍ പോയി വന്നിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ പുളിയന്‍കുടിയില്‍ പോയിരുന്നു എന്ന വിവരം ആരോഗ്യവകുപ്പിന് ലഭിച്ചത്. ഇയാളുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.