കൊല്ലം: കാട്ടുപോത്തിനെ കണ്ട് ഭയന്നോടി കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിയെ കണ്ടെത്തി. കൊല്ലം ആര്യങ്കാവ് റോസ്‌മലയില്‍ ഇന്നലെയാണ് സംഭവം. സഞ്ചാരികളായി എത്തിയ വിദ്യാര്‍ത്ഥികള്‍ കാട്ടുപോത്തിനെ കണ്ട് ഭയന്നോടിയപ്പോള്‍ ഇവരിലൊരാള്‍ കൂട്ടം തെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു.
കോട്ടയം സ്വദേശി സുമേഷാണ് കാട്ടില്‍ അകപ്പെട്ടത്. ഇയാള്‍ക്കായി ഇന്നലെ രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. രാത്രിയായതിനാല്‍ തിരച്ചില്‍ ദുഷ്കരമായിരുന്നു. 15 മണിക്കൂറോളം പരിശ്രമിച്ചാണ് വനപാലകര്‍ക്ക് ഇയാളെ കണ്ടെത്താനായത്.