Responsive Ad Slot

Slider

ജില്ലയിലെ ആദ്യ ഭൗമവിവര പഞ്ചായത്തായി കടയ്ക്കൽ

ഭൗമവിവര പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കടയ്ക്കൽ ഗ്രാമപഞ്ചായത്ത്. ജിയോ മാപ്പിങ്ങിലൂടെ പഞ്ചായത്തി

കടയ്ക്കൽ: ഭൗമവിവര പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കടയ്ക്കൽ ഗ്രാമപഞ്ചായത്ത്. ജിയോ മാപ്പിങ്ങിലൂടെ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെയും മറ്റ് വിവരങ്ങളുടെയും വിശദമായ ശേഖരണം നടത്തി സൂക്ഷിക്കുന്ന സംവിധാനമാണിത്. ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന റോഡുകൾ, നടപ്പാതകൾ, കെട്ടിടങ്ങളുടെ വിവരങ്ങൾ, കൃഷി, ജലസേചനം, തെരുവുവിളക്കുകൾ തുടങ്ങി സമ്പൂർണ വിവരങ്ങൾ അടങ്ങുന്നതാണ് ഭൗമവിവര പഞ്ചായത്ത് പോർട്ടൽ. 

വ്യക്തിഗത വിവരങ്ങളും വിരൽതുമ്പിൽ അറിയാമെന്ന പ്രത്യേകതയുമുണ്ട്. ആവശ്യമായ വിവരങ്ങൾ കാണുന്നതിനും അധികവിവരങ്ങൾ രേഖപ്പെടുത്തുന്നതിനും തിരുത്തലുകൾ വരുത്തുവാനും കഴിയുന്ന തരത്തിലാണ് ഡേറ്റാബേസ് ഒരുക്കിയിട്ടുള്ളത്. 

തിരുവനന്തപുരം കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 12 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. വ്യക്തിഗത വിവരങ്ങൾ, പഞ്ചായത്തിന്റെ മറ്റ് ആസ്തികൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജു പറഞ്ഞു .
disqus,
© all rights reserved
made with Kadakkalnews.com