കിളിമാനൂര്‍: പ്രദേശത്ത് ചിക്കന്‍പോക്‌സ് പടരുന്നു. കുട്ടികള്‍ക്കും അദ്ധ്യാപകരില്‍ ചിലര്‍ക്കും രോഗം പടരുന്ന സാഹചര്യത്തില്‍ കിളിമാനൂര്‍ ടൗണ്‍ യുപിഎസ് ഇന്നലെ മുതല്‍ താല്‍ക്കാലികമായി അടച്ചു. എഴുന്നൂറില്‍പ്പരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിനകം 20 ഓളം കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് പടര്‍ന്ന സാഹചര്യത്തിലാണ് ഹെല്‍ത്തുകാരും, എഇഒയും പിടിഎയും ആലോചിച്ചശേഷം ക്ലാസ് നിര്‍ത്തി വച്ചത്. ഇനി തിങ്കളാഴ്‌ച മുതലേ ക്ലാസ് ഉണ്ടായിരിക്കുകയുള്ളു വെന്നാണ് അധികൃതര്‍ അറിയിച്ചത്.
കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് പ്രതിരോധ മരുന്ന് നല്‍കിവരുന്നു. സ്‌കൂളില്‍ ജലക്ഷാമവും അനുഭവപ്പെടുന്നുണ്ട്.