കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വെള്ളല്ലൂര്‍ തകരപ്പറമ്ബ് മുളവനത്ത് ചരുവിള പുത്തന്‍വീട്ടില്‍ ശ്യാംകുമാറാണ് (20) പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 18ന് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയുടെ സുഹൃത്തിന്റെ വീടായ ആലംകോട് കൊല്ലൂര്‍ കോണത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ മുമ്ബും പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് പറയുന്നു.
കിളിമാനൂര്‍ സി.ഐ കെ.ബി. മനോജ് കുമാര്‍, എസ്.ഐമാരായ പ്രൈജു, സുരേഷ് കുമാര്‍, റാഫി, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒമാരായ രജിത് രാജ്, ബിനു, പ്രദീപ്, റിയാസ്, ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്‌തു.