കടയ്ക്കല്‍: കടയ്ക്കലില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു. നാഗര്‍ കോവില്‍ സ്വദേശികളായ സെല്‍വരാജ്, ശരവണന്‍, വിഗ്നേഷ് എന്നിവരാണ് മരിച്ചത്.
ക്ഷേത്ര കുളത്തിന് സമീപത്തുള്ള കടയില്‍ ജോലിക്കെത്തിയതായിരുന്നു മൂവര്‍ സംഘം. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കുളത്തിന്റെ ആഴം അറിയാതെ ഇറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സെല്‍വരാജന്റെ മക്കളാണ് ശരവണനും വിഗ്നേഷും. ഇവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.