Responsive Ad Slot

Slider

ചടയമംഗലത്ത് മൂന്നുകിലോ ഗഞ്ചാവുമായി രണ്ട് യുവാക്കൾ ചടയമംഗത്ത് അറസ്റ്റിൽ

ചടയമംഗലത്ത് മൂന്നുകിലോ ഗഞ്ചാവുമായി രണ്ട് യുവാക്കളെ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ എൻ ജി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .നിലമേൽ കുന്നുംപുറത്ത് പാറവിള വീട്ടിൽ വിഷ്ണു

കൊല്ലം: ചടയമംഗലത്ത് മൂന്നുകിലോ ഗഞ്ചാവുമായി രണ്ട് യുവാക്കളെ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ എൻ ജി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .നിലമേൽ കുന്നുംപുറത്ത് പാറവിള വീട്ടിൽ വിഷ്ണു. കടയ്ക്കൽ, കുമ്മിൽ തൈക്കാവ് മുക്ക് തോട്ടുംകര വീട്ടിൽ അൽഅമീൻ എന്നിവരാണ് അറസ്റ്റിലായത്.


പ്രദേശത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഗഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ബി ഗോപാലകൃഷ്ണൻ്റെ നിർദ്ദേശപ്രകാരം വാഹന പരിശോധനകളും അന്വേഷണവും ശക്തമാക്കിയിരുന്നു . ഇന്ന് എട്ടുമണിയോടെ കുരിയോടിന് സമീപം വെച്ച് മുൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെ എത്തിയ ബുള്ളറ്റ് എക്സൈസ് കൈകാണിച്ചു നിർത്തി പരിശോധിച്ചു. മുൻപ് ഗഞ്ചാവു കേസിൽ പ്രതികളായ വിഷ്ണുവും അൽഅമീനു അണ് ബൈക്കിൽ ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും മൂന്ന് കിലോ ഗഞ്ചാവ് പിടിച്ചെടുത്തത് .

ഇരുനൂറു ഗ്രാം വീതമുള്ള പൊതികൾ ആക്കി മുന്നൂറു രൂപയ്ക്കാണ് പ്രതികൾ ഗഞ്ചാവ് വിറ്റിരുന്നതെന്ന് എക്സൈസ്നോട് ഇവർ സമ്മതിച്ചു. മാർക്കറ്റിൽ മൂന്നു ലക്ഷത്തിലധികം വിലവരുന്ന ഗഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. സ്കൂൾ കോളേജുകൾ കേന്ദ്രമാക്കി നടത്തിയ പഠനങ്ങളിൽ കുട്ടികളിൽ വ്യാപകമായി ഗഞ്ചാവ് ഉപയോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് എക്സൈസ് സംഘം പരിശോധന വ്യാപകം ആക്കിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
disqus,
© all rights reserved
made with Kadakkalnews.com