Responsive Ad Slot

Slider

കടയ്ക്കൽ ഹോസ്പിറ്റൽ കിംസാറ്റ് ആശുപത്രി ശിലാസ്ഥാപനം ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു

കേരളം ആരോഗ്യ രംഗത്ത് രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കടയ്ക്കല്‍ : കേരളം ആരോഗ്യ രംഗത്ത് രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കടയ്ക്കല്‍ കിംസാറ്റ് ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യം ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും കേരളം മത്സരിക്കുന്നത് വികസിത രാജ്യങ്ങളോടാണ്.

മുല്ലക്കര രത്നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ നിര്‍വഹിച്ചു. ഡോ. പുനലൂര്‍ സോമരാജന്‍, സനു കുമ്മിള്‍, എന്‍. ഗോപിനാഥന്‍ പിള്ള, ആര്‍ട്ടിസ്റ്റ് പുഷ്പന്‍ എന്നിവരെ ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി പ്രസിഡന്റ് എസ്. രാജേന്ദ്രന്‍ ആദരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ പി.ജെ.അബ്ദുല്‍ ഗഫാര്‍, ബാങ്ക് വൈസ് പ്രസിഡന്റ് പി. പ്രതാപന്‍, മുന്‍ പ്രസിഡന്റ് കെ. മധു, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് കൊല്ലായില്‍ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി, ജില്ലാ പഞ്ചായത്തംഗം പി.ആര്‍.

പുഷ്കരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ. നസീറാ ബീവി, ആര്‍.എസ്. ബിജു, അസി. രജിസ്ട്രാര്‍ ടി.ആര്‍.
ഹരികുമാര്‍, ചിതറ എസ്. സി. ബി പ്രസിഡന്റ് കരകുളം ബാബു, സി.പി.എം ഏരിയാ സെക്രട്ടറി എം. നസീര്‍, സി.
പി. ഐ ജില്ലാ കൗണ്‍സില്‍ അംഗം എസ്. ബുഹാരി, മണ്ഡലം സെക്രട്ടറി ജെ.സി. അനില്‍, ബാങ്ക് ഡയറക്ടര്‍മാരായ ടി.എസ്.
പ്രഫുല്ലഘോഷ്, വി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. കിംസാറ്റ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്. വിക്രമന്‍ സ്വാഗതവും സെക്രട്ടറി പി. അശോകന്‍ നന്ദിയും പറഞ്ഞു.
disqus,
© all rights reserved
made with Kadakkalnews.com