കടയ്ക്കല്‍: കടയ്ക്കലിലില്‍ കാഞ്ഞിരത്തുമൂടില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസുകാരന്‍ എറിഞ്ഞിട്ടു സംഭവത്തില്‍ ഒരു പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു.
സിഐ ചന്ദ്ര മോഹന്‍ എന്ന പൊലീസുകാരനെയാണ് സസ്‌പെന്റ് ചെയ്തത്. ഇത് കൂടാതെ വാഹന പരിശോധനാ സംഘത്തിലുണ്ടായ മറ്റ് പൊലീസുകാരെ സ്ഥലം മാറ്റിക്കൊണ്ടും എസ്‌പി ഹരിശങ്കര്‍ ഉത്തരവിട്ടു. സംഭവത്തില്‍ ഹൈക്കോടതി ഉത്തരവും ലംഘിച്ചു കൊണ്ടാണ് പൊലീസ് വാഹന പരിശോധന നടത്തിയത് എന്നാണ് ഉയരുന്ന ആക്ഷേപം.