കടയ്ക്കൽ: കടയ്ക്കലില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ വാഹനം നിയന്ത്രണം വിട്ട് ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയോടും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കും.
കടയ്ക്കലിലെ സംഭവത്തില്‍ ഒരു സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍റ് ചെയ്യാന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.