Responsive Ad Slot

Slider

കടയ്ക്കലിൽ വാഹന പരിശോധനയ്‌ ക്കിടെ ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പോലീസ്

വാഹന പരിശോധനയ്ക്കിടയിൽ അമിതവേഗതയിൽ വന്ന ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടക്കുന്നത്.

കടയ്ക്കൽ: കൊല്ലം കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടിലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നത്. വാഹന പരിശോധനയ്ക്കിടയിൽ അമിതവേഗതയിൽ വന്ന ബൈക്ക് പോലീസ് ചൂരൽ കൊണ്ട് എറിഞ്ഞിട്ടു നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധം നടക്കുന്നത്. അമിത വേഗതയിൽ വന്ന ബൈക്ക് യാത്രക്കാരൻ വളവിൽ പെട്ടെന്ന് പോലീസിനെ കാണുകയും പോലീസ് റോഡിലേക്ക് ചാടി ഇറങ്ങുകയും ചെയ്തു തുടർന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്നുവന്ന ഇന്നോവ കാറിൽ ഇടിച്ചു റോഡിലേക്ക് തെറിച്ചു വീണതു.


വീഴ്ചയിൽ ഇയാളുടെ തലയ്ക്ക് പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കിഴക്കുഭാഗം സ്വദേശി 19 വയസ്സുള്ള സിദ്ദിഖിനാണ് പരിക്കേറ്റത്. പോലീസ് ചൂരൽ കൊണ്ട് ഇയാളെ എറിഞ്ഞു വീഴ്ത്തി എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മണിക്കൂറുകളായി റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാൽ മാത്രമേ ഉപരോധം അവസാനിപ്പികുകയുള്ളു എന്നാണ് നാട്ടുകാർ പറയുന്നതു
disqus,
© all rights reserved
made with Kadakkalnews.com