കോട്ടയം: കേരളാ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (പി.എസ്.സി.) നടത്തുന്ന പരീക്ഷകളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയശേഷവും പരീക്ഷയ്‌ക്കു ഹാജരാകാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ്.
അപേക്ഷ നല്‍കിയശേഷം ഉദ്യോഗാര്‍ഥികള്‍ വന്‍തോതില്‍ പരീക്ഷയ്‌ക്കു ഹാജരാകാത്തതിനാല്‍ പി.എസ്.സിക്ക് വലിയ സാമ്ബത്തിക ബാധ്യത വരുന്നതിനേത്തുടര്‍ന്നാണ് കണ്‍ഫര്‍മേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനുശേഷവും വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാതിരുന്നതിനേത്തുടര്‍ന്നാണ് കൂടുതല്‍ കര്‍ശനമായ നടപടികളിലേക്കു കടക്കുന്നത് എന്നാണ് വിശദീകരണം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വില്ലേജ് എക്‌സ്‌റ്റെഷന്‍ഷന്‍ ഓഫീസര്‍ പരീക്ഷയിലടക്കം ഹാജരാകുമെന്ന് പി.എസ്.സി.
വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയ (കണ്‍ഫര്‍മേഷന്‍) പരീക്ഷാര്‍ഥികള്‍ വലിയ തോതില്‍ വിട്ടുനിന്നിരുന്നു. ഇതിനുപിന്നാലെയാണ് കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിന് വണ്‍ടൈം പാസ്‌വേഡ്(ഒ.ടി.പി) സംവിധാനം പി.എസ്.സി. ഏര്‍പ്പെടുത്തിയത്.
ഇതുനടപ്പാക്കിയതിനെത്തുടര്‍ന്നുള്ള പരീക്ഷകള്‍ക്കാണ് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ ശ്രമിക്കുമ്ബോഴാണ് മുന്നറിയിപ്പ്. പരീക്ഷ എഴുതുമെന്ന് ഉറപ്പുണ്ടെങ്കിലേ കണ്‍ഫര്‍മേഷന്‍ നല്‍കാവു എന്നും കണ്‍ഫര്‍മേഷന്‍ നല്‍കിയശേഷം പരീക്ഷ എഴുതിയില്ലെങ്കില്‍ പ്ര?ഫൈല്‍ ബ്ലോക്ക് ആക്കുമെന്നുമാണ് ഒ.ടി.പി. വഴി കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ ശ്രമിക്കുമ്ബോള്‍ കര്‍ശനമുന്നറിയിപ്പ് എന്ന സന്ദേശം വരുന്നത്. പ്ര?ഫൈല്‍ ബ്ലോക് ചെയ്‌താല്‍ പി.എസ്.സി. പരീക്ഷകള്‍ എഴുതാനാവില്ല. ഇത് എത്രകാലത്തേക്ക് എന്നു പി.എസ്.സിയുടെ സന്ദേശത്തില്‍ വ്യക്‌തവുമല്ല. അതിനാല്‍തന്നെ ഇതിലെ യുക്‌തിരാഹിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഫെബ്രുവരിയില്‍ നടക്കുന്ന ജലസേചന, പി.ഡബ്ല്യൂ.ഡി. വകുപ്പുകളിലെ അസി എന്‍ജിനീയര്‍ തസ്‌തികകളിലേക്കും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനിലെ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ് തസ്‌തികയിലേക്കുമാണ് കഴിഞ്ഞദിവസം മുതല്‍ ഒ.ടി.പി. വഴിയുള്ള കണ്‍ഫര്‍മേഷന്‍ സ്വീകരിക്കല്‍ പി.എസ്.സി തുടങ്ങിയത്.
മൂന്നുമാസത്തിനുശേഷം നടക്കുന്ന പരീക്ഷയ്‌ക്കു ഹാജരാകുമെന്ന് ഇപ്പോഴേ കണ്‍ഫര്‍മേഷന്‍ നല്‍കിയവര്‍ അന്ന് ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാല്‍ ഹാജരാകാതെ വന്നാല്‍ പ്ര?ഫൈല്‍ ബ്ലോക്ക് ചെയ്യുന്നതിലെ യുക്‌തിരാഹിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഒന്നുകില്‍ കണ്‍ഫര്‍മേഷന്‍ തീയതി പരീക്ഷയോട് കൂടുതല്‍ അടുപ്പിക്കുക്കണം. അല്ലെങ്കില്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം ഇത്ര പരീക്ഷകളില്‍നിന്ന് വിട്ടുനിന്നാല്‍ നിശ്‌ചിതകാലം ബ്ലോക്ക് ചെയ്യുമെന്ന് മുന്‍കൂട്ടി അറിയിക്കണം. ഇതൊന്നുമില്ലാതെ വ്യക്‌തമായ അറിയിപ്പോ വിശദീകരണമോ പത്രക്കുറിപ്പോ ഇല്ലാതെ ഉദ്യോഗാര്‍ഥികളെ ആശങ്കപ്പെടുത്തുന്ന നടപടിയാണ് നിലവില്‍ പി.എസ്.സിയുടേത്.
വി.ഇ.ഒ. പരീക്ഷയ്‌ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാത്ത ചില ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്നറിയിച്ചുകൊണ്ടുള്ള സന്ദേശവും പി.എസ്.സി. നല്‍കിയിട്ടുണ്ട്. ഇത്തരം സാങ്കേതികപ്രശ്‌നങ്ങളും പരിഹരിക്കാതെ സര്‍ക്കാര്‍ജോലിക്കായുള്ള ഉദ്യോഗാര്‍ഥികളുടെ ഭരണഘടനാപരമായ അവകാശം റദ്ദാക്കുന്ന നടപടിയാണ് പി.എസ്.സിയുടേത് എന്ന വിമര്‍ശനവും ഉയരാം.