കണ്ണൂരില്‍ അഞ്ച് സെന്‍റിമീറ്ററും ചേര്‍ത്തലയിലും പിറവത്തും മൂന്ന് സെന്‍റി മീറ്ററും മഴ രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസം കൂടി പരക്കെ മഴപെയ്യും , ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. 48 മണിക്കൂര്‍നേരത്തേക്ക് സംസ്ഥാനത്ത് ഒാറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷത്തെ ശക്തിപ്പെടുത്തിയത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്.
കടല്‍ക്ഷോഭം ഉള്ളതിനാല്‍മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം മഹാരാഷ്ട്രയുടെ തെക്കന്‍ ഭാഗത്തേക്ക് എത്തിയതോടെ കര്‍ണ്ണാടകത്തിലും തെക്കന്‍ മഹാരാഷ്ട്രയിലും നല്ല മഴകിട്ടിത്തുടങ്ങി. വടക്ക് കിഴക്കന്‍സംസ്ഥാനങ്ങളിലും ഒഡീഷയിലും മഴ ലഭിക്കുന്നുണ്ട്. അതേസമയം ഉത്തരേന്ത്യയില്‍താപതരംഗം തുടരുകയാണ്.
രാജസ്ഥാനിലെ ഗംഗാനഗറില്‍ 42 ഡിഗ്രി സെല്‍സ്യസ് ചൂട് രേഖപ്പെടുത്തി. വെള്ളമില്ലാതെ വലയുന്ന തമിഴ്നാടിന്‍റെ തെക്കന്‍ജില്ലകളിലും പോണ്ടിച്ചേരിയിലും നേരിയമഴ രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസത്തിനകം തമിഴ്നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.