കുമ്മിളില്‍ മരം വീണ് വീട് തകര്‍ന്നു | Kadakkal News
കുമ്മിള്‍ ഗ്രാമപഞ്ചായത്തില്‍ കനത്ത മഴയില്‍ മരം കടപുഴകിവീണ് വീട് തകര്‍ന്നു. കുമ്മിള്‍ നോര്‍ത്ത് വാര്‍ഡ് വിജിത്ത് ഭവനില്‍ വിജയന് പിള്ളയുടെ വീടാണ് തകര്‍ന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന മരമാണ് വീടിനുമുകളില്‍ വീണത്. മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നു. ആളപായമില്ല.
By
Naveen
on
ഞായറാഴ്ച, ജൂൺ 23, 2019

disqus,