കൊട്ടാരക്കര: താലൂക്കില്‍ അനര്‍ഹര്‍ കൈവശം വച്ച് റേഷന്‍ വാങ്ങി വരുന്ന മുന്‍ഗണന, എ.എ.വൈ (പിങ്ക്, മഞ്ഞ) റേഷന്‍കാര്‍ഡുകള്‍ സപ്ലൈ ഓഫീസില്‍ ഹാജരാക്കി തരം മാറ്റി വാങ്ങണമെന്നും ഇതിനായി 27 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സപ്ളൈ ഓഫീസര്‍ എസ്.എ.സെയ്ഫ് അറിയിച്ചു. 27ന് ശേഷവും ഇത്തരം കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരില്‍ നിന്ന് ഇ പോസ് സമ്ബ്രദായം നടപ്പാക്കിയ 2018 മാര്‍ച്ച് മാസം മുതല്‍ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്ബോള വില ഈടാക്കും. ഒരു കിലോ അരിക്ക് 28.61 രൂപയും ഗോതമ്ബിന് 22.81 രൂപയുമാണ് കമ്ബോള വില. ഒരു എ.എ.വൈ കാര്‍ഡുടമ ശരാശരി 16000 രൂപയും നാല് അംഗങ്ങള്‍ ഉള്ള മുന്‍ഗണന കാര്‍ഡ് ഉടമ 11000 രൂപയും 27നു ശേഷം ഒടുക്കേണ്ടിവരും.
1955ലെ അവശ്യ സാധന നിയമവും 2013 ലെ ഭക്ഷ്യഭദ്രത നിയമവും അനുസരിച്ചുള്ള നിയമ നടപടികളും നേരിടേണ്ടിവരും. ഉയര്‍ന്ന സാമ്ബത്തികശേഷിയുള്ളവര്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ പൊതുവിഭാഗത്തിലേക്ക് മാറ്റപ്പെടുന്ന കാര്‍ഡുകളില്‍ നിന്ന് അവരുടെ പേര് ഒഴിവാക്കിയ ശേഷം വീണ്ടും മുന്‍ഗണനയിലേക്ക് മാറാന്‍ വളഞ്ഞ വഴി സ്വീകരിക്കുന്നവരുടെ കാര്‍ഡ് റദ്ദാക്കും.
ഇത്തരം 13 പരാതികള്‍ ഇപ്പോള്‍ പരിഗണനയിലാണ്. മരണപ്പെട്ടവരുടെ പേരുകള്‍ കുറവ് ചെയ്യാതെ ഇപ്പോഴും നിരവധി പേര്‍ റേഷന്‍ വാങ്ങി വരുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സമീപത്തെ അക്ഷയ കേന്ദ്രത്തില്‍ മരണ സര്‍ട്ടിഫിക്കറ്റുമായി എത്തി ഇവരുടെ പേരുകള്‍ കുറവ് ചെയ്യാന്‍ അപേക്ഷ നല്‍കാവുന്നതാണ്. ഇങ്ങനെ അപേക്ഷ നല്‍കുന്നവര്‍ പിന്നീട് സപ്ലൈ ഓഫീസില്‍ വരേണ്ടതില്ല. സോഫ്റ്റ് വെയറില്‍ നിന്ന് പേരുകള്‍ അപേക്ഷകര്‍ കാര്‍ഡ് ഹാജരാക്കാതെ തന്നെ നീക്കം ചെയ്യുന്നതാണ്. മരണമടഞ്ഞവരുടെ പേരുവിവരവും 27ന് മുമ്ബ് ഒഴിവാക്കേണ്ടതാണ്.
അനര്‍ഹര്‍ ജാഗ്രതൈ
അര്‍ഹമല്ലാത്ത കാര്‍ഡിന് പിഴ ശിക്ഷ
ഈടാക്കുന്നത് 2018മുതലുള്ള വില
ഒരു കിലോ അരിക്ക് 28.61 രൂപ വില നല്‍കണം
ഒരുകിലോ ഗോതമ്ബിന് 22.81 രൂപ
എ.എ.വൈ കാര്‍ഡുടമ ശരാശരി 16000 രൂപ നല്‍കണം
നാല് അംഗങ്ങള്‍ ഉള്ള മുന്‍ഗണന കാര്‍ഡ് ഉടമ 11000 രൂപ