Responsive Ad Slot

Slider

പാങ്ങോട് - കടയ്ക്കൽ - ചിങ്ങേലി - ചടയമംഗലം റോഡ് നവീകരണം തുടങ്ങി | Kadakkal News

എം.സി.റോഡിലും നിലമേൽ - മടത്തറ റോഡിലും ചേരുന്ന പാങ്ങോട് - കടയ്ക്കൽ - ചിങ്ങലി - വെള്ളാരവട്ടം - ചടയ മംഗലം റോഡ് നവീകരണം തുടങ്ങിയ ആദ്യം കിഫ്ബി പദ്ധതി പ്രകാരം 26.88 കോടി രൂപ ചെലവഴിച്ചാണ് പുനർനിർമാണം നടത്തുന്നത്

കടയ്ക്കൽ :  എം.സി.റോഡിലും നിലമേൽ - മടത്തറ റോഡിലും ചേരുന്ന പാങ്ങോട് - കടയ്ക്കൽ - ചിങ്ങലി - വെള്ളാരവട്ടം - ചടയ മംഗലം റോഡ് നവീകരണം തുടങ്ങിയ ആദ്യം കിഫ്ബി പദ്ധതി പ്രകാരം 26.88 കോടി രൂപ ചെലവഴിച്ചാണ് പുനർനിർമാണം നടത്തുന്നത്. 19.5 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് റോഡ്. റോഡിന്റെ ഓരത്തുള്ള ചടയമംഗലം ഗവ.എം.ജി.എച്ച്. എസ്.എസ് ഭാഗത്ത് മണ്ണിടിഞ്ഞുവീഴുന്നത് ഗതാഗതത്തെ സാരമായി ബാധിക്കുന്നതുമൂലം സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുള്ള ക്രമികരണങ്ങൾ ആരംഭിച്ചു. മണ്ണിടിച്ചുമാറ്റുന്ന ജോലികളാണ് പുരോഗമിക്കുന്നത്. മൂന്നരയടിയോളം ഉയരത്തിലുള്ള മൺതിട്ട ഇടി ത്തുവീഴുന്നത് അപകടഭീഷണി ഉയത്തുന്നതിനാലാണ് സംരക്ഷണഭിത്തി നിർമിക്കുന്നത്

അഞ്ചുമീറ്റർ വീതി മാത്രമുള്ള റോഡിൻറ ഭാഗത്തെ പുറമ്പോക്കുകൂടി എടുത്താണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിനിടെ മരാമത്ത് വകുപ്പ് ജല അതോറിറ്റിക്ക് കുഴലകൾ പുനഃസ്ഥാപിക്കുന്നതിനായി 19 ലക്ഷം രൂപ നൽകി. പൈപ്പ് പൊട്ടുന്ന ഭാഗങ്ങളിൽ പുതിയ ഇലനുകൾ സ്ഥാപിക്കുന്നതിനാണ് തുക ചെലവഴിക്കുന്നത്. നവംബർ മാസത്തിൽ റോഡ് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് അസി.എക്സിക്യൂട്ടിവ് എൻജിനിയർ ഷൻ അറിയിച്ചു
disqus,
© all rights reserved
made with Kadakkalnews.com