കടയ്ക്കൽ : കൊല്ലം റൂറല്‍ പോലീസ് ജില്ലയില്‍ കൊട്ടാരക്കരയ്ക്കൊപ്പം പുനലൂര്‍ സബ്ഡിവിഷനിലും പിങ്ക് പോലീസ് പട്രോളിങ് തുടങ്ങി. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. 100 എന്ന നമ്ബറില്‍ വിളിച്ചാല്‍ സേവനം ലഭ്യമാകും.
ജില്ലയില്‍ കൊല്ലം സിറ്റിയിലാണ് നേരത്തെ പിങ്ക് പോലീസിന്റെ സേവനം ലഭിച്ചിരുന്നത്. പുനലൂര്‍ സബ്ഡിവിഷനില്‍ ഉള്‍പ്പെട്ട തെന്മല, കടയ്ക്കല്‍, ആര്യങ്കാവ്, പത്തനാപുരം, കുന്നിക്കോട് തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് പിങ്ക് പോലീസിന്റെ സേവനം ലഭിക്കുന്നത്.
ഒരു എസ്.ഐ. അടക്കം ആറുപേരാണ് ഒരു യൂണിറ്റിലുള്ളത്. സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങളും സുരക്ഷയും സംബന്ധിച്ച് പോലീസ് കണ്‍ട്രോള്‍ റൂമിലും പോലീസ് സ്റ്റേഷനുകളിലും ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും വേഗത്തില്‍ പോലീസിന്റെ സേവനം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. പൊതുസ്ഥലങ്ങള്‍, സ്കൂള്‍, കോളേജ്, ആരാധനാലയങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പട്രോളിങ് ഉണ്ടാവും.
നടപടി ഉറപ്പ്
സ്കൂള്‍-കോളേജ് പരിസരങ്ങളിലെ ലഹരിവ്യാപനം തടയുക, സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നത് തടയുക, സ്ത്രീകളുടെയും കുട്ടികളുടെയും സ്വതന്ത്ര സഞ്ചാരം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പിങ്ക് പട്രോളിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാവും
എം.ആര്‍.അജിത് കുമാര്‍
ഡിവൈ.എസ്.പി.
പുനലൂര്‍