Responsive Ad Slot

വീട് വെയ്ക്കാൻ 4 സെന്റ് ചോദിച്ച കുടുംബത്തിന്‌ 8 സെന്റ് സൗജന്യമായി നൽകി കടയ്ക്കലിലെ വ്യാപാരി അഡ്വ ജയചന്ദ്രൻ പിള്ള

കടയ്ക്കൽ: കടയ്ക്കൽ പട്ടിവളവ് പരേതനായ സുനിൽ കുമാറിന്റെ കുടുംബത്തിനാണ് കടയ്ക്കലിലെ വ്യാപാരിയായ അഡ്വ ജയചന്ദ്രൻ പിള്ള 8 സെന്റ് നൽകി മാതൃകയായത്. കടയ്ക്കൽ പാട്ടിവളവിന് സമീപം അടച്ചുറപ്പില്ലാത്ത വീട്ടിലാണ് സുനിൽ കുമാറിന്റെ കുടുംബം താമസിച്ചു വന്നിരുന്നത്. കേസിൽപ്പെട്ട ഭൂമിയായതിനാൽ സർക്കാർ സംവിധാനത്തിൽ ഉൾപ്പെടുത്തി വീട് നൽകാനും കഴിയാത്ത സാഹചര്യമായിരുന്നു.ഈ ജീവിത സാഹചര്യത്തിലും. സുനിൽ കുമാറിന്റെ മകൾ കടയ്ക്കൽ GVHSS വിദ്യാർത്ഥിനി ആര്യ ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ്‌ നേടിയിരുന്നു.

ആര്യയുടെ ജീവിത കഥ മാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു. സ്കൂൾ പി റ്റി എ യും അധ്യാപകരും ആര്യയ്ക്ക് വീട് വയ്ക്കാൻ 4 സെന്റ്‌ നൽകണമെന്ന് അഭ്യർത്ഥിച്ചു എന്നാൽ അദ്ദേഹം 8 സെന്റ് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പേരിലുള്ള കടയ്ക്കൽ, കോട്ടപ്പുറത്തുള്ള വസ്തുവിൽ നിന്നാണ് 8 സെന്റ്‌ നൽകിയത്

കടയ്ക്കലിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജയചന്ദ്രൻ പിള്ള സ്വപ്രയത്നത്തിലൂടെയാണ് ജീവിത വിജയത്തിലേക്ക് എത്തിയത്. വർഷങ്ങൾക്ക് മുൻപ് കടയ്ക്കലിൽ പള്ളിയമ്പലം എന്ന ഒരു ജ്യൂവലറി ആരംഭിച്ചു. കടയ്ക്കൽ കൂടാതെ തിരുവനന്തപുരത്തും ഇദ്ദേഹത്തിന് പള്ളിയമ്പലം സ്വർണ്ണവ്യാപാര ഷോപ്പ് ഉണ്ട്. ഇപ്പോൾ തിരുവനന്തപുരം സ്ഥിരതാമസമായ ജയചന്ദ്രൻ പിള്ള. കടയ്ക്കലിലെ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയാണ്.

ചിതറ ഗ്രാമപ്പഞ്ചായത്ത് അംഗം SSLC വിജയികൾക്ക് പഠനോപകരണ വിതരണം നടത്തി

ചിതറ: ചിതറ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും പഠനോപകരണ വിതരണവുമായി ചിതറ ഗ്രാമപ്പഞ്ചായത്ത് ഇരപ്പിൽ വാർഡ് മെമ്പർ അൻസർ തലവരമ്പ്. ഇരപ്പിൽ, വട്ടമുറ്റം വാർഡുകളിലെ കുട്ടികളെ വീട്ടിൽ സന്ദർശനം നടത്തിയാണ് പുരസ്‌കാര വിതരണം നടത്തിയത്.

17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കടയ്ക്കൽ സ്വദേശി പിടിയിൽ

കടയ്ക്കൽ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പല ദിവസങ്ങളിലയി പീഡിപ്പിച്ച വന്ന കടയ്ക്കൽ കോട്ടപ്പുറത്ത് 24 വയസ്സുള്ള സംഗീതാണ് കടയ്ക്കൽ പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ ദിവസം 2 മണിക്ക് പ്രതിയെ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് നിന്ന് നാട്ടുകാരാണ് പിടികൂടിയത്.

നാട്ടുകാർ പിടികൂടിയ പ്രതിയെ കടയ്ക്കൽ പൊലീസിന് കൈ മാറുകയും പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിക്കെതിരെ പോസ്കോ കേസ് എടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചടയമംഗലം എസ് ഐ അക്രമിച്ച പ്രതി പിടിയിൽ

ചടയമംഗലം: വാഹന പരിശോധനകിടെ ചടയമംഗലം എസ്ഐ മനോജിനെ എസ് നെ ആക്രമിച്ചയാൾ പിടിയിൽ. ഓയൂർ ചെറിയവെളിനല്ലൂർ സ്വദേശി അജിയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഇളവക്കോട്ട് ചടയമംഗലം എസ്ഐയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയിൽ അമിത വേഗതയിൽ ഓടിച്ചുവന്ന കാർ കൈയ്യ് കാണിച്ചു നിർത്തി പരിശോധന നടത്തി. തുടർന്ന് വാഹനം ഓടിച്ചിരുന്ന അജി മദ്യപിച്ചിരുന്നതായി കണ്ടെത്തി.

ഇയ്യാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുന്നതിടെ എസ്ഐ മനോജിനെ ആക്രമിക്കുകയായിരുന്നു. അജി എസ്ഐ മനോജിന്റെ കൈയ്യ് പിടിച്ച് തിരിക്കുകയും നെഞ്ചിൽ ചവിട്ടുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു. തുടർന്ന് ഇയ്യാളെ സ്റ്റേഷനിലെത്തിച്ചു. ജാമ്യം ഇല്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൃത്യം നിര്‍വഹണം തടസപ്പെടുത്തിയതിനും ഡ്യൃട്ടിയിലുളള ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ചതിനുമാണ് അജികെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയൽ ഹാജരാക്കി റിമാഡ് ചെയ്തു.

പാലോട് ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു, പ്രതി പിടിയിൽ

പാലോട്: ഭര്‍ത്താവ് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാങ്ങോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം.

പാലോട് പച്ച സ്വദേശി സോജിയും ഭാര്യ മൈലമൂട് സ്വദേശി ഷൈനിയും തമ്മില്‍ കുറച്ച് നാളായി പിണക്കത്തിലായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച് കരുമണ്‍ കോട് വനത്തില്‍ വരാന്‍ ഭര്‍ത്താവ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെ വച്ച് വാക്ക് തര്‍ക്കം ഉണ്ടാവുകയുമായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് കൈയില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഭാര്യയുടെ കാലില്‍ അടിക്കുകയായിരുന്നു. പാലോട് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോകുകയും ചെയ്തു.

കുമ്മിൾ ഗവ ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ചിത്രാങ്കണം”ചിത്ര പ്രദർശനം സമാപിച്ചു

കുമ്മിൾ: രണ്ട് ദിവസമായി കുമ്മിൾ ഗവ ഹെയർ സെക്കണ്ടറി സ്കൂളിൽ നടന്ന “ചിത്രാങ്കണം”ചിത്ര പ്രദർശനം സമാപിച്ചു. സമാപന സമ്മേളനവും, സമ്മാന ദാനവും പ്രശസ്ത മജീഷ്യൻ ഡാരിയസ് നിർവ്വഹിച്ചു. ചിത്രകലാ അധ്യാപകനായ പി എസ് ദിലീപ് കുമാർ, ചിത്രകാരി ആതിര ദീപു, ജനപ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. നൂറ് കണക്കിന് ആളുകൾ പ്രദർശനം കാണാൻ എത്തിയിരുന്നു. മെയ്‌ 14 ന് തുടങ്ങിയ പ്രദർശനം രണ്ട് നാൾ നീണ്ടുനിന്നു.

പ്രശസ്ത ചിത്രകലാ അധ്യാപകൻ ഗിരീഷ് ചായികയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നാൽപതോളം കുട്ടികളാണ് ഈ ചിത്ര പ്രദർശനത്തിൽ പങ്കെടുത്തത് . ഇവർ വരച്ച 400 വ്യത്യാസ്തങ്ങളായ ചിത്രങ്ങൾ പ്രദർശനത്തിൽ അണിനിരന്നു .പ്രകൃതിയും, മനുഷ്യനും, ജീവ ജാലങ്ങളും ക്യാൻവാസിൽ തെളിഞ്ഞു. കുട്ടികളുടെ 8 മാസത്തിലധികമായുള്ള അധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രപ്രദർശനം. പാങ്ങോട് മുതൽ കടയ്ക്കൽ കുറ്റിക്കാട് വരെ നിന്നുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു .ചിത്ര കലയിൽ താത്പര്യമുള്ള കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് നാടിന് സമർപ്പിക്കുക എന്ന ദൗത്യമാണ് ഇതിന് പിന്നിലെന്ന് ഗിരീഷ് പറഞ്ഞു.

ചടയമംഗലത്ത് എസ് ഐക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

ചടയമംഗലം: വാഹനം പരിശോധനയ്ക്കിടെ ചടയമംഗലം എസ് ഐ മനോജിന് നേരെ കാറിൽ മദ്യപിചെത്തിയ ആൾ ആക്രമണം നടത്തുകയായിരുന്നു സംഭവത്തിൽ വെളിനെല്ലൂർ സ്വദേശി ആയിട്ടുള്ള അജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. SI യുടെ കൈക്കു പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം.

പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ ശാസ്ത്ര സമീക്ഷാ പ്രോഗ്രാം 20 മുതൽ

പാലോട്: പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ധനസഹായത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി 20 മുതൽ 24 വരെ ശാസ്ത്ര സമീക്ഷാ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

വിവിധ സസ്യ ശാസ്ത്ര മേഖലകളിലുള്ള പഠന ഗവേഷണ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളെ മനസിലാക്കിക്കൊടുക്കാനും ബന്ധപ്പെട്ട ശാസ്ത്രജ്ഞരുമായി സംവേദിക്കാനും അത്യപൂർവമായ നിരവധി സസ്യങ്ങളുടെ ശേഖരം സന്ദർശിക്കാനും അവസരമുണ്ടാകും. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി 9074490599 എന്ന നമ്പറിൽ ബന്ധപ്പെടുക. അപേക്ഷിക്കാനായി www.jntbgri.res.in സന്ദർശിക്കുക.

6 പവന്റെ സ്വർണ മാല പൊട്ടിച്ച ചിതറ സ്വദേശിയെ ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

ചിതറ: പൊഴിയൂരിൽ സ്കൂട്ടർ യാത്രികയെ ആക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച കേസിലെ പ്രതിയായ ചിതറ ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടിൽ 24 വയസുകാരൻ മുഹമ്മദ് ഷാനെ പൊഴിയൂർ പോലീസ് ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചിതറ സ്വദേശി ആയിട്ടുള്ള മുഹമ്മദ് ഷാൻ സ്വന്തം നാട്ടിൽ കേസിന് ആസ്പദമായി എന്തെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നറിയനാണ് ചിതറയിൽ എത്തിച്ചത്.

സ്കൂട്ടർ യാത്രികയെ അക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച CCTV ദൃശ്യങ്ങൾ വളരെയധികം ചർച്ചയായിരുന്നു. പ്രതികൾ ഇപ്പോൾ പൊഴിയൂർ പോലീസിന്റെ കസ്റ്റഡിയിലാണ്.

കിഴക്കുംഭാഗത്ത് ലോഡിങ് തൊഴിലാളിയെ വാഹനം ഇടിച്ച ശേഷം നിർത്താതെ പോയി

ചിതറ: കിഴക്കുംഭാഗം ജഗ്‌ഷനിലാണ് സംഭവം. ആൾട്ടോ കാർ ഇടിച്ച ശേഷം വാഹനം നിർത്തതെ പോകുകയായിരുന്നു. ദൃക്സാക്ഷികളായ ഇരുചക്ര യാത്രികരാണ് പിറകെ പോയി വാഹനം തടഞ്ഞത്. ലോഡിങ് തൊഴിലാളിയായ കിഴക്കുംഭാഗം സ്വദേശി അനിയെയാണ് വാഹനം ഇടിച്ചത്. സാരമായി പരിക്കേറ്റ അനിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനത്തിൽ നിന്ന് ചിതറ പോലീസ് മദ്യക്കുപ്പിയും മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസും ഉൾപ്പെടെ കണ്ടെത്തി. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.

മഴവെള്ളത്തിൽ മുങ്ങി നിലമേൽ ജംഗ്ഷൻ

നിലമേൽ‍: മഴ പെയ്താൽ നിലമേൽ വെള്ളത്തിലാകുന്ന അവസ്ഥയ്ക്ക് റോഡ് വികസനം വന്നിട്ടും പരിഹാരമില്ല. അശാസ്ത്രീയ ഓട നിർമാണം കാരണം മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. എംസി റോഡിൽ വരുന്ന ജംക്‌ഷനിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ വാഹന ഗതാഗതവും സ്തംഭിക്കുന്നു.

കടയ്ക്കൽ, പാരിപ്പള്ളി റോഡുകൾ സന്ധിക്കുന്നതാണ് നിലമേൽ ജംക്‌ഷൻ. റോഡുകളിൽ കൂടി ഒഴുകി എത്തുന്ന വെള്ളം ജംക്‌ഷനിൽ കെട്ടിക്കിടക്കുകയാണ്. വെള്ളം കടകളിൽ വരെ കയറും. എംസി റോഡ് വികസനം വന്നപ്പോൾ ഇതിനെല്ലാം പരിഹാരം ആകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. റോഡിന് വശത്തുള്ള വയലുകൾ നികത്തിയതും വെള്ളം കയറുന്നതിനു കാരണമാണ്.

മടത്തറ സ്വദേശിയുടെ പണമടങ്ങിയ പേഴ്‌സ് മടത്തറ കടയ്ക്കൽ ബസ് യാത്രയ്ക്കിടെ മോഷണം പോയതായി പരാതി

ചിതറ: മടത്തറ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം പതിനാലായിരത്തോളം രൂപയും മറ്റ് വിലപ്പെട്ട രേഖകളുമായി കടയ്ക്കലിലേക്ക് ഉള്ള യാത്രയിലാണ് പേഴ്‌സും പണവും നഷ്ടമായത്. കടയ്ക്കലിൽ എത്തിയപ്പോൾ തന്റെ ബാഗ് തുറന്ന് കിടന്നതയി യുവതി പറയുന്നു. എന്നാൽ തന്റെ പണവും ബാഗും മോഷണം പോയതായി അവർ അറിയാതെ ബാഗ് അടച്ചു കടയ്ക്കലിൽ നിന്നും തിരിച്ച് കിഴക്കുംഭാഗത്ത് എത്തി കടയിൽ നിന്നും സാധനം വാങ്ങി പണം നക്കാൻ നേരമാണ് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി അറിയുന്നത്.

ഉടൻ ചിതറ സ്റ്റേഷനിൽ എത്തി പരാതി പോലീസിൽ വിവരം ധരിപ്പിച്ചു. കടയ്ക്കൽ സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നതായി സംശയിക്കുന്നത് കൊണ്ട് കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അറിയിക്കുകയും. കടയ്ക്കൽ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എസ് എം എസ് ബസിൽ വച്ചാണ് പണം പോയത് എന്ന് യുവതി സംശയിക്കുന്നു.
© all rights reserved
made with Kadakkalnews.com