Responsive Ad Slot

Slider

6 പവന്റെ സ്വർണ മാല പൊട്ടിച്ച ചിതറ സ്വദേശിയെ ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

മാല പൊട്ടിച്ച കേസിലെ പ്രതിയായ ചിതറ ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടിൽ 24 വയസുകാരൻ മുഹമ്മദ് ഷാനെ പൊഴിയൂർ പോലീസ് ചിതറയിൽ എത്തിച്ച്
ചിതറ: പൊഴിയൂരിൽ സ്കൂട്ടർ യാത്രികയെ ആക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച കേസിലെ പ്രതിയായ ചിതറ ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടിൽ 24 വയസുകാരൻ മുഹമ്മദ് ഷാനെ പൊഴിയൂർ പോലീസ് ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചിതറ സ്വദേശി ആയിട്ടുള്ള മുഹമ്മദ് ഷാൻ സ്വന്തം നാട്ടിൽ കേസിന് ആസ്പദമായി എന്തെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നറിയനാണ് ചിതറയിൽ എത്തിച്ചത്.

സ്കൂട്ടർ യാത്രികയെ അക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച CCTV ദൃശ്യങ്ങൾ വളരെയധികം ചർച്ചയായിരുന്നു. പ്രതികൾ ഇപ്പോൾ പൊഴിയൂർ പോലീസിന്റെ കസ്റ്റഡിയിലാണ്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com