നിലമേൽ: മഴ പെയ്താൽ നിലമേൽ വെള്ളത്തിലാകുന്ന അവസ്ഥയ്ക്ക് റോഡ് വികസനം വന്നിട്ടും പരിഹാരമില്ല. അശാസ്ത്രീയ ഓട നിർമാണം കാരണം മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. എംസി റോഡിൽ വരുന്ന ജംക്‌ഷനിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ വാഹന ഗതാഗതവും സ്തംഭിക്കുന്നു.
കടയ്ക്കൽ, പാരിപ്പള്ളി റോഡുകൾ സന്ധിക്കുന്നതാണ് നിലമേൽ ജംക്‌ഷൻ. റോഡുകളിൽ കൂടി ഒഴുകി എത്തുന്ന വെള്ളം ജംക്‌ഷനിൽ കെട്ടിക്കിടക്കുകയാണ്. വെള്ളം കടകളിൽ വരെ കയറും. എംസി റോഡ് വികസനം വന്നപ്പോൾ ഇതിനെല്ലാം പരിഹാരം ആകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. റോഡിന് വശത്തുള്ള വയലുകൾ നികത്തിയതും വെള്ളം കയറുന്നതിനു കാരണമാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ