കടയ്ക്കൽ: തിരുവനന്തപുരം കൊല്ലം ജില്ലകളിലെ പ്രമുഖ വാഹന മോഷ്ടാക്കൽ പാങ്ങോട് പോലീസിൻ്റെ പിടിയിൽ കടയ്ക്കൽ ചിതറ സ്വദേശി മുഹമ്മദ് ഷാൻ (18) നെടുമങ്ങാട് പത്താം കല്ല് സ്വദേശി അനന്തൻ എന്നിവരാണ് പിടിയിലായത്.
ഒരാഴ്ച്ച മുമ്പ് കല്ലറ ഗോകുലം ഹോസ്പിറ്റലിന് മുന്നിൽ നിന്നും ഒരു മോട്ടോർ ബൈക്ക് മോഷണം പോയിരുന്നു.ഇതിൻ്റെ സി.സിടിവി ദൃശ്യം പോലീസ് പുറത്ത് വിട്ടു.ഇതിനെ തുടർന്ന് മോഷ്ടിച്ച ബൈക്ക് വെഞ്ഞാറമൂട് പെടോൾ പമ്പിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി .
അതേ ദിവസം നെയ്യാറ്റിൻക്കരയിലെ ബസ് സ്റ്റാൻഡിന് സമീപം നിറുത്തി ഇട്ടിരുന്ന ഒരു കാർ മോഷണം പോയി. ആ കാറുമായി സംഘം നെടുമങ്ങാട് വെഞ്ഞാറമൂട്ടിൽ ബസ് സ്റ്റോപ്പിൽ നിന്ന ഒരു സ്ത്രീയുടെ ബാഗ് തട്ടിയെടുത്തു. തുടർന്ന് നാട്ടുക്കാർ ഓടിച്ചപ്പോൾ കാർ ഉപേക്ഷിച്ച് ഇവർ ഓടി പോയി. കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലറ ജംഗ്ഷനിൽ വച് പോലീസിന് വാഹന പരിശോധനക്കിടെ സംശയം തോന്നി ബൈക്കിൽ വന്ന ഇവരെ കൈ കാണിച്ച് നിറുത്തി. രേഖകൾ ചോദിച്ചു. എന്നാൽ ഒന്നും ഇല്ല എന്നും പരസ്പര വിരുദ്ധമായി പറഞ്ഞതുമാണ് പോലീസിന് സംശയം തോന്നിയത്.
തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാതതിൽ നിന്നു ഇവർ സ്ഥിരം കുറ്റവാളികളാണന്നു പോലീസിന് മനസിലായി. മറ്റ് ജില്ലകളിലും ഇവരുടെ പേരിൽ വാഹന മോഷണത്തിന് കേസുകളുണ്ട്. ബൈക്ക്, കാർ, ഓട്ടോ, എന്നിവ മോഷ്ടിച്ച് ആ വാഹനവുമായി കടകളും, വീടുകളും, ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളും മോഷ്ടിക്കും. ഈ വാഹനങ്ങൾ ഉപയോഗിച്ച് കഞ്ചാവ് മറ്റ് ലഹരി വസ്തുകൾ കടത്തുകയും വില്ക്കുകയും ചെയ്തു വരവെയാണ് ഇവർ പിടിയിലായതെന്ന്. ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. ഇവരേ നേരെത്തെ ജുവനൈൽ ആക്ട് പ്രകാരം അറസ്റ്റ ചെയ്തിട്ടുണ്ട്.
ഇവർ ദുർഗുണ പരിഹാര പാഠശാലയിൽ വച്ചണ് സുഹൃത്തകൾ ആക്കുന്നത്. ബാലരാമപുരം നെയ്യാറ്റിൻകര, പൂവ്വാർ വിഴിഞ്ഞം നെടുമങ്ങാട്, കടയ്ക്കൽ എന്നീ സ്ഥലങ്ങളിൽ നിരവധി കേസുകൾ ഇവർക്ക് ഉണ്ട്. മോഷ്ടാകളെ അമർച്ച ചെയ്യുന്നതിന് പ്രത്യേക സ്ക്വാഡും രൂപികരിച്ചിട്ടുണ്ടെന്നും.കോവിഡിന്റെ പശ്ചാത്തലത്തിൽ ജാമ്യം ലഭിച്ച് പുറത്ത് വന്നവരെല്ലാം പോലീസ് നിരീക്ഷണത്തിലാണന്നും ഡിവൈഎസ്പി പറഞ്ഞു.
റിപ്പോർട്ട്: കലിക
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ