Responsive Ad Slot

Slider

നവീകരിച്ച അടയമൺ തൊളിക്കുഴി റോഡിൽ ടാർ ഭാഗം വിണ്ടുകീറി തകരുന്നു

അടയമൺ തൊളിക്കുഴി റോഡിൽ ടാർ ഭാഗം വിണ്ടു കീറി തകരുന്നു. അടുത്തിടെ പൊതുമരാമത്ത് കിഫ്ബി ഫണ്ടിൽ ബിഎംബിസി സാങ്കേതികതയിൽ ആധുനിക നിലവാരത്തിൽ
തൊളിക്കുഴി: അടയമൺ തൊളിക്കുഴി റോഡിൽ ടാർ ഭാഗം വിണ്ടു കീറി തകരുന്നു. അടുത്തിടെ പൊതുമരാമത്ത് കിഫ്ബി ഫണ്ടിൽ ബിഎംബിസി സാങ്കേതികതയിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച റോഡിൻ്റെ ഇരുവശങ്ങളിലിലാണ് വിണ്ടു കീറൽ കാണപ്പെട്ടത്.ഈ റോഡിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോകുന്നതിനാലാണ് റോഡ് തകരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. 

തൊളിക്കുഴി കയറ്റത്തിന്റെ ഇരുവശങ്ങളിലും റോഡിൽനിന്ന് ടാർ വിണ്ട്കീറി തകർന്നിട്ടുണ്ട്. ഇത് അതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തുന്നതായാണ് നാട്ടുകാരുടെ പരാതി. റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ തകരുന്നതിന് മുൻപ് അധികൃതർ അടിയന്തിരമായി ഇടപെടമെന്നാണ് നാട്ടുകാരുടെ ആവശ്യം. നവീകരണം പൂർത്തിയായി വരുന്ന റോഡിൽ വിള്ളലുകൾ ഉണ്ടായത് പരിശോധിയ്ക്കുമെന്നും ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും അധികൃതർ അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com