Responsive Ad Slot

Slider

ഓൺലൈൻ പഠനത്തിന് ടെലിവിഷൻ എത്തിച്ച് തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ്

തൊളിക്കുഴി: ഓൺലൈൻ പഠനം നടക്കുമ്പോൾ പഠനത്തിനായി ടെലിവിഷനോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത തൊളിക്കുഴി എസ്.വി .എൽ.പി.എസിലെ ആറോളം വിദ്യാർഥികൾക്ക് ടെലിവിഷൻ സംവ
ഫോട്ടോ: തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക് വീടുകളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നു
തൊളിക്കുഴി: ഓൺലൈൻ പഠനം നടക്കുമ്പോൾ പഠനത്തിനായി ടെലിവിഷനോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത തൊളിക്കുഴി എസ്.വി .എൽ.പി.എസിലെ ആറോളം വിദ്യാർഥികൾക്ക് ടെലിവിഷൻ സംവിധാനവും കേബിൾ കണക്ഷനും നൽകി തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് വിദ്യാർഥികളുടെ പഠനത്തിന് സഹായമേകി. 

വിദ്യാർത്ഥികളുടെ വീടുകളിൽ സൗജന്യമായി ടെലിവിഷനും, കേബിൾ കണക്ഷനും നൽകുകയായിരുന്നു. അയൽപക്കങ്ങളിൽ ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്തവർക്കും ഈ ടെലിവിഷനുകളിലൂടെ സൗകര്യമൊരുക്കി കൊടുക്കുവാനും ഗ്രൂപ്പിന് കഴിഞ്ഞു. കേരളവിഷൻ തൊളിക്കുഴി യൂണിറ്റാണ് കേബിൾ കണക്ഷൻ സൗജന്യമായി ലഭ്യമാക്കിയത്. ലോക് ഡൗൺ കാലയളവിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കും , ശുചീകരണ പ്രവർത്തനങ്ങൾക്കും , ഭക്ഷ്യധാന്യ കിറ്റ് വിതരണങ്ങൾക്കും മറ്റു സന്നദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നതിനിടയിൽ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രദേശത്ത് സംവിധാനങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ പഠനം തടസപ്പെടരുത് എന്നുള്ളതുകൊണ്ടാണ് വീടുകളിൽ ടെലിവിഷനുകൾ എത്തിച്ചു കൊണ്ടിരിക്കുന്നത്. 

അടയമൺ ചാരുപാറ, വട്ടലിൽ, തൊളിക്കുഴി, സംബ്രമം പ്രദേശങ്ങളിലുള്ള വിദ്യാർഥികൾക്കാണ് ടെലിവിഷനുകൾ നൽകിയത്. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നുള്ള സഹായം എത്തുന്ന മുറയ്ക്ക് കൂടുതൽ വീടുകളിൽ ഓൺലൈൻ പഠനസംവിധാനങ്ങൾ നൽകുന്നതിനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഗ്രൂപ്പ് പ്രസിഡന്റ് എ . എം. ഇർഷാദ്, ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ് ഫൈസി, എ. അനസ്, എ.ആർ ഷമീം, ഫെൽസക്, കുന്നുംപുറം നിസാർ, രഞ്ജിത്ത്, അൽ അമീൻ, ഫർഹാൻ എന്നിവർ നേതൃത്വം നൽകി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com