കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ 3 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 2 പേർ വിദേശത്ത് നിന്നെത്തിയവരും ഒരാൾ മുംബൈയിൽ നിന്നുമെത്തിയ ആളുമാണ്. സമ്പർക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് രോഗമുക്തി നേടിയവർ 7. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു രോഗിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും പോസീറ്റീവായി വന്നതു കൊണ്ടാണ് ഇന്നേ ദിവസം കൊല്ലത്ത് 4 പോസിറ്റീവ് കേസുകൾ എന്ന് സംസ്ഥാന തലത്തിൽ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്
P 142 ഓച്ചിറ സ്വദേശിയായ 29 വയസ്സുള്ള യുവാവ് മേയ് 31 ന് റിയാദ് - തിരുവനന്തപുരം AI 928 നമ്പർ ഫ്ലൈറ്റിലെത്തി .
ആദ്യ 6 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടർന്ന് നിരീക്ഷണത്തിലുമായിരുന്നു . കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടർന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
P 143 ഓച്ചിറ സ്വദേശിയായ 5 വയസ്സുള്ള ബാലൻ ജൂൺ 1 ന് കുവൈറ്റ് - തിരുവനന്തപുരം IX 1396 നമ്പർ ഫ്ലൈറ്റിലെത്തി . ഗൃഹ നിരീക്ഷണത്തിലായിരുന്നു . കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടർന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
P 144 കൊല്ലം കോർപ്പറേഷൻ ഉളിയക്കോവിൽ സ്വദേശിനിയായ 48 വയസ്സുള്ള സ്ത്രീ . ജൂൺ 4 ന് മുംബൈയിൽ നിന്നും മുംബൈ - കൊച്ചിൻ എയർഏഷ്യ IV 325 നമ്പർ ഫെറ്റിലെത്തി . സ്ഥാപന നിരീക്ഷണത്തിലായിരുന്നു . പരിശോധനയിൽ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടർന്ന് ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6654
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ