Responsive Ad Slot

Slider

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം എത്തി പരിശോധന നടത്തി

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം എത്തി പരിശോധന നടത്തി. അടിക്കടി ഇവിടെനിന്ന് കോവിഡ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാ
കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം എത്തി പരിശോധന നടത്തി. അടിക്കടി ഇവിടെനിന്ന് കോവിഡ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആശുപത്രിയിൽ വിദഗ്ധ സംഘം എത്തിയത്. താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് എവിടെനിന്നാണ് കോവിഡ രോഗം പിടിപെട്ടത് എന്നത് ആരോഗ്യ വകുപ്പിൻറെ മുന്നിൽ ഇപ്പോഴും ചോദ്യചിഹ്നമായി നിലനിൽക്കുന്നു. 

ഈ പശ്ചാത്തലത്തിലാണ് കൊല്ലം വിക്ടോറിയ ആശുപത്രി, മെഡിസിറ്റി, അസിസീയ തുടങ്ങിയ ആശുപത്രികളിൽ നിന്നും വിദഗ്ധ മെഡിക്കൽ സംഘം ഡിഎംഒ ഓഫീസിലെ ഡോക്ടർ ശശിയുടെ നേതൃത്വത്തിൽ എത്തി പരിശോധനകൾ നടത്തുന്നത്. കടയ്ക്കൽ താലുകാശുപത്രിയിലെ കോവിഡ് കേസുകളുടെ ഉറവിടം കണ്ടെത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പിന്റെ മുന്നിലുള്ളത്. 

താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തിയ എല്ലാ രോഗികളുടെയും വിവരശേഖരണം നടത്തി പരിശോധനകൾ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. ഇപ്പോൾ പുതുതായി രണ്ട് ആശുപത്രി ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിലച്ചത്. കഴിഞ്ഞപ്രാവശ്യം കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ ഉള്ള 63 ജീവനക്കാർ നിരിക്ഷണത്തിൽ പോയിരുന്നു. പ്രൈമറി കോൺട്രാക്ടറ്റു സെക്കൻഡറി കോൺടാക്റ്റു കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിൽ ഉണ്ടായിരുന്നു. പ്രൈമറി കോൺടാക്ട് ഉള്ളവർ 28 ദിവസമാണ് കോററ്റൈനിൽ കഴിയേണ്ടി വരുന്നത് .സെക്കൻഡറി കോണ്ടാക്ടിൽ വരുന്നവർ 14 ദിവസം കോററ്റൈയിനിൽ ഇരിക്കണം.

ആശുപത്രിയിലെ ജീവനക്കാരുടെ എല്ലാം ആദ്യ ശ്രവ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. കോററ്റൈയിനിലായിരുന്നു ജീവനക്കാരി തിരിച്ചു കയറുന്നതിനു മുമ്പായി നടത്തിയ ശ്രവ പരിശോധനാഫലം ആണ് ഇപ്പോൾ പോസിറ്റീവ് ആയിരിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ഉള്ള ഒരു ജീവനക്കാരന്റെ നിർബന്ധത്തെ തുടർന്നാണ് ശ്രവ പരിശോധന നടത്തിയത്. ആ പരിശോധനാഫലം ആണ് ഇപ്പോൾ പോസിറ്റീവ് ആയി രിക്കുന്നത് .കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പൂർണമായും നിർത്തി വച്ചിട്ടുണ്ട്.

എങ്കിലും ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. വിദഗ്ധ പരിശോധന സംഘത്തിൻറെ പരിശോധനയ്ക്കുശേഷം ഡിഎംഒ വീണ്ടും പുതിയ ജീവനക്കാരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് നൽകുമെന്നാണ് പുതുതായി അറിയുന്ന വിവരം. ഇന്ന് തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ കാഷ്വാലിറ്റി യുടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പുതുതായി ലഭിക്കുന്ന വിവരം.
റിപ്പോർട്ട് കലിക ടീവീ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com