കടയ്ക്കൽ: കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ അക്രമം നടത്തുകയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ദേഹപരിശോധന നടത്താൻ എത്തിച്ചപ്പോൾ സിവിൽ പോലീസ് ഓഫീസറെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട് പോച്ചയിൽ സബീറ മൻസിലിൽ മുഹമ്മദ് സി റാസിയെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടുകൂടി വയ്യാനം ജംഗ്ഷന് സമീപം വച്ച് വയ്യാനത്ത് നിന്ന് ആലപ്പുഴയിലേക്ക്പോ വുകയായിരുന്ന ഒരു വാഹനത്തിൽ ഇയാൾ മദ്യപിച്ച് ലക്കുകെട്ട ഇയ്യാളുടെ വാഹനം കൊണ്ട് ഇടിപിച്ചു. ഇയാൾ വാഹനത്തിൽനിന്ന് പുറത്തിറങ്ങി യാത്രക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
ആലപ്പുഴ സ്വദേശിയായ രാധാകൃഷ്ണനും കുടുംബവും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. രാധാകൃഷ്ണന്റെ മകൻ ആശിൻ ആണ് വാഹനം ഓടിച്ചിരുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരേയാണ് ഇയാൾ കയ്യേറ്റം ചെയ്തത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഹൈവേ പോലീസിൻറെ വാഹനം സ്ഥലത്തെത്തി. എന്നാൽ ഇയാൾ പോലീസുകാരെയും അസഭ്യം പറഞ്ഞു വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഹൈവേ പോലീസ് കടയ്ക്കൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കടയ്ക്കൽ എസ്ഐ സജുവിൻറെ നേതൃത്വത്തിൽ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു ജീപ്പിൽ കയറ്റി.ജീപ്പിൽ കയറിയ ഇയ്യാൾ ജീപ്പ് അകത്തുനിന്നും ലോക്ക് ചെയ്തു. വളരെ പണിപ്പെട്ടാണ് പോലീസ് ഡോർ തുറന്നത്. തുടർന്ന് ഇയാളെ മെഡിക്കൽ എടുക്കുന്നതിനായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെയും ഇയാൾ അക്രമം അഴിച്ചുവിട്ടു. സിവിൽ പോലീസ് ഓഫീസറായ രജേഷ് കുമാറിനെ ഇയാൾ കയ്യേറ്റം ചെയ്തു. തുടർന്നാണ് ഇയാളെ സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഇയാൾ മണിക്കൂറുകളോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: കലിക ടീവീ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ