അഞ്ചൽ: പനയഞ്ചേരിയിൽ നിന്നും പെട്ടി ഓട്ടോ മോഷ്ടിച് കടത്തിയ കേസിൽ ഒരാളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പനയഞ്ചേരിയിൽ നിന്നും കഴിഞ്ഞ ദിവസം രാത്രിപെട്ടി ആട്ടോ മോഷ്ടിച് കടത്തിയ പ്രതി മോഷ്ടാവിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. വാളകം തേവന്നൂർ വനമൂട്ടിൽ വീട്ടിൽ 20 വയസുള്ള ആരോമലാണ് അറസ്റ്റിലായത്.
പെട്ടി ഓട്ടോ ഉടമയുടെ പരാതിയെ തുടർന്ന് സി.ഐ സി എൽ സുധീറിർ, എസ്.ഐ പുഷ്പ്പകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തവേയാണ് ആരോമലിനെ പനയം ചേരിയിൽ നിന്നും സംശയാസ്പദമായി കണ്ട വിവരം നാട്ടുകാർ അഞ്ചൽ പോലീസിനെ അറിയിചതത്. തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പോലീസ് ആരോമലിനെ അറെസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിലാണ് മോഷണ നാത്തിയ വിവരം ആരോമൽ സമ്മതിച്ചത്. മോഷ്ടിച്ച പെട്ടി ഓട്ടോ ആയുരിലെ ആക്രികടയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ