Responsive Ad Slot

Slider

കടയ്ക്കൽ കോട്ടപ്പുറത്ത് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കടയ്ക്കൽ കോട്ടപ്പുറം അനഘ നിവാസിൽ സുനിത സുനിൽ ദമ്പതികളുടെ മകൾ എട്ടുവയസ്സുള്ള അനഘയെയാണ് രാവിലെ പല്ലു തേച്ചു കൊണ്ട് മുറ്റത്ത് നിൽക്കുമ്പോൾ പുറകിൽ
കടയ്ക്കൽ: കടയ്ക്കൽ കോട്ടപ്പുറം അനഘ നിവാസിൽ സുനിത സുനിൽ ദമ്പതികളുടെ മകൾ എട്ടുവയസ്സുള്ള അനഘയെയാണ് രാവിലെ പല്ലു തേച്ചു കൊണ്ട് മുറ്റത്ത് നിൽക്കുമ്പോൾ പുറകിൽ നിന്ന് എത്തിയ ആൾ മുഖം പൊത്തിപിടിച്ച് പെൺകുട്ടിയെ എടുത്തു കൊണ്ടുപോയത്. 

കുട്ടിയെ പുറത്തു കാണാത്തതിനെ തുടർന്ന് അമ്മ കുട്ടിയെ വിളിച്ചു കുട്ടി വിളികേൾക്കാത്തതിനെ തുടർന്ന് ഇവർ പുറത്തും വീട്ടിനുള്ളിലും കുട്ടിയെ തിരഞ്ഞു. കുട്ടിയെ എങ്ങും കാണാത്തതിനെ തുടർന്ന് ഇവർ നിലവിളിച്ചു. നിലവിളികേട്ട് പ്രദേശവാസികളും കുടുംബ വീട്ടിൽ നിന്ന് ഇവരുടെ അച്ഛനു അമ്മയും ഓടിയെത്തി. കുട്ടിയെ തിരയാൻ ആരംഭിച്ചു. 

വീട്ടിൽനിന്ന് കൂട്ടനിലവിളി ഉയർന്നു. കുറച്ചു സമയത്തിനു ശേഷം കുട്ടിയെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഭയന്നുവിറച്ച ഇരിക്കുന്ന കുട്ടിയെയാണ് ഇവർ കണ്ടത്. കുട്ടിയോട് ഇവർ കാര്യം ചോദിച്ചു. പല്ല് തേയ്ച്ച് നിന്ന തന്നെ വായ പൊത്തിപ്പിടിച്ച് വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് ആരോ എടുത്തുകൊണ്ട് താഴേക്ക് പോയെന്നും, അമ്മയുടെ നിലവിളി കേട്ട് അയാൾ തന്നെ ഉപേക്ഷിച്ചു പോയി എന്നും കുട്ടി വീട്ടുകാരോട് പറഞ്ഞു അടുത്ത വീട്ടിൽ ഉള്ളവരൊക്കെ കുട്ടി അവിടെനിന്ന് പല്ലു തേക്കുന്നത് കണ്ടിരുന്നു. കുട്ടി പറയുന്ന രൂപത്തിലുള്ള ആളെ ആ പരിസരത്ത് കണ്ടിരുന്നതായി അടുത്ത വീട്ടിലുള്ളവർ പറയുന്നുണ്ട്. കടയ്ക്കൽ പോലീസും സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: കലിക ടീവി 

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com