Responsive Ad Slot

Slider

നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമാണ് നാളെ പ്രവർത്തിക്കാൻ അനുമതിയുളളത്. ലോക്ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമാണ് നാളെ പ്രവർത്തിക്കാൻ അനുമതിയുളളത്. ലോക്ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹ മരണ ചടങ്ങുകള്‍ക്ക് ലോക്ഡൗണ്‍ ബാധകമല്ല.

കോവിഡ്19 പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഞായറാഴ്ചകളിൽ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഭാഗികമായി നടപ്പിലാക്കിയ ലോക്ഡൗണ്‍ ഈ ഞായറാഴ്ച മുതൽ പൂർണ്ണ തോതിൽ നടപ്പിലാക്കും. അവശ്യ സാധനങ്ങൾ, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരുക്കുന്ന വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഞായറാഴ്ചകളിൽ പ്രവർത്തിക്കാൻ അനുമതി.

ആരോഗ്യ പ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനത്തിലുളള ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് മാത്രമായിരിക്കും നാളെ യാത്രാ അനുമതിയുളളത്. അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടവർ ജില്ല ഭരണകൂടത്തിൽ നിന്നോ പൊലീസിൽ നിന്നോ പാസ് വാങ്ങണം. ഹോട്ടലുകളിൽ പാർസൽ സർവീസ് പ്രവർത്തിക്കാം. ആവശ്യമാണെങ്കിൽ പെട്രോൾ പമ്പുകളുടെ കാര്യത്തിൽ ക്രമീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com