കടയ്ക്കൽ: കെട്ടിടം അപകടാവസ്ഥയിലായതോടെ കുടുംബക്ഷേമ കേന്ദ്രം അടച്ചു. കുത്തിവയ്പ്പും പരിശോധനയും സമീപത്തു വീട്ടിലാണ്. ഇന്നലെ രാവിലെ എത്തിയ ഡോക്ടർ ഉൾപ്പെടെയുള്ളവർ വീട്ടിലിരുന്നു പരിശോധന നടത്തി മടങ്ങി.
മടത്തറ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ തോട്ടംമുക്ക് കുടുംബക്ഷേമ കേന്ദ്രമാണ് കോൺക്രീറ്റ് ഇളകി വീണ് അപകട ഭീഷണിയിലായതിനാൽ അടച്ചത്. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടമാണ്. കഴിഞ്ഞ ദിവസം കോൺക്രീറ്റ് ഇളകി വീണിരുന്നു. ചിതറ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് കുടുംബക്ഷേമ കേന്ദ്രം.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ