ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, ആശാപ്രവർത്തകർ, പോലീസ് സേനാവിഭാഗങ്ങൾ, സർക്കാർ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ അതിഥി തൊഴിലാളികൾ തുടങ്ങി പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നവർക്ക് രോഗമുണ്ടോയെന്ന് നിർണയിക്കുന്നതിനാണ് കുളത്തൂപ്പുഴ സർക്കാർ ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ സ്രവപരിശോധന നടത്തിയത്. മുൻപ് രോഗം സ്ഥിരീകരിച്ചവർ രോഗമുക്തരാവുകയും ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിയുകയും ചെയ്തിരുന്നു. എന്നാൽ ഇടപഴകലിലൂടെ ആരിലെങ്കിലും രോഗലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടോയെന്നും സമൂഹവ്യാപനത്തിന് സാധ്യതയുണ്ടോയെന്നും മനസ്സിലാക്കുന്നതിന്‍റെ ഭാഗമായിരുന്നു പരിശോധനയെന്ന് കുളത്തൂപ്പുഴ മെഡിക്കൽ ഓഫീസർ ഡോ. പ്രകാശ് അറിയിച്ചു.
കോവിഡ് രോഗം സ്ഥിരീകരിച്ച പ്രദേശം കേന്ദ്രീകരിച്ച് പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ പരിശോധനയ്ക്കു വിധേയമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കുളത്തൂപ്പുഴയിലും പരിശോധന. ഡോ. ജിത്തിന്‍റെ നേതൃത്വത്തിൽ 17 പേരുടെ സ്രവങ്ങൾ ശനിയാഴ്ച ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ