കടയ്ക്കൽ: കടയ്ക്കലിൽ സ്രവ പരിശോധനയ്ക്ക് എത്തിയവർ കടയ്ക്കൽ താലൂക്ക് ആശുപത്രി കോംപൗണ്ടിൽ സഞ്ചരിച്ചത് ആശങ്കകൾക്ക് ഇടയാക്കി. വിവരങ്ങൾ ഉടൻ ശ്രദ്ധയിൽപ്പെട്ടയുടൻ ആശുപത്രി അധികൃതർ അറിയിച്ചെത്തിയ ആംബുലൻസിൽ എല്ലാവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോയി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് കല്ലുവാതുക്കൽ, പാരിപ്പള്ളി സ്വദേശികളായ 6 സ്ത്രീകളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്നത്.
ഇവരെ ഇവിടെ സ്രവ പരിശോധനയ്ക്ക് എത്തിച്ച ശേഷം മടങ്ങിയ ആംബുലൻസ് ഏറെ സമയമായിട്ടും തിരിച്ചെത്തിയില്ല. ഈ സമയം ഇവർ കോംപൗണ്ടിൽ കറങ്ങി നടന്നതായി പറയുന്നു. ഇവരെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയ ശേഷം കടയ്ക്കൽ അഗ്നിരക്ഷാ സേന ആശുപത്രിയിൽ എത്തി അണു നശീകരണ പ്രവർത്തനം നടത്തി .
ഇതിനിടയിൽ അണുനശീകരണം നടത്തുന്ന വീഡിയോ "കോവിഡ് സ്ഥിരീകരിച്ച വ്യക്തികൾ ആശുപത്രി പരിസരത്തു നടന്നു" എന്ന രീതിയിൽ നവ മാധ്യമങ്ങളിൽ പ്രചരിച്ചത് തെറ്റിധാരണ പരത്തി.
Source: Manorama
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ