ചിതറ: ചിതറയിൽ ബന്ധു വീടിന് സമീപമുള്ള കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൂറ്റിക്ക്ക്കൽ സ്വദേശി 32 വയസ്സുള്ള അശോകനാണ് മരണപ്പെട്ടത് .ഒരു വർഷംമായി ഭാര്യയുമായി പിണക്കത്തിൽ ആയിരുന്നു ഇയാൾ.മക്കൾ ഇയാളുടെ ഒപ്പം ആയിരുന്നു. ഇന്നലെ രാവിലെ ഇളയമകളെ അമ്മയുടെ അടുത്താകി ഇയ്യാളുടെ ഭാര്യ അവരുടെ അമ്മൂമ്മയുടെ ഒപ്പമാണ് കഴിഞ്ഞിരുന്നത്.
ഇന്നലെ രാത്രിയോടെ ആവാം ഇയാൾ തിരിച്ച് ഇവിടെ എത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. വീടിനോടു ചേർന്നുള്ള ഒരു കുഴിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്തായി വിഷം നിറച്ച കുപ്പിയും ഉണ്ടായിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .ആത്മഹത്യ ആവാം എന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട് .പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.