അഞ്ചൽ: 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച വനിത എസ്.ഐ സഫീലാബായ്ക്ക് നമ്മുടെ അഞ്ചൽ കാരുണ്യ കൂട്ടായ്മയുടെ ആദരവ്. അഞ്ചൽ പോലീസ് സ്റ്റേഷനിലെ വനിതാ എസ് .ഐ യായിരിന്ന സഫീലാബായ് യുടെ പോലീസ് ജീവിതത്തിൽ സമൂഹത്തിന് നൽകിയ മനുഷ്യത്യ പരമായ സേവനത്തെ മുൻ നിർത്തിയാണ് കാരുണ്യ കൂട്ടായ്മ ഭാരവാഹികൾ ഇവരുടെ വീട്ടിലെത്തി ആദരിച്ചത്. ഏപ്രിൽ 30 നാണ് സഫീലാ ബായ് പോലീസ് സേനയിൽ നിന്ന് വിരമിച്ചത്.
അഞ്ചൽ പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ നാസറിന്റെ ഭാര്യയാണ്. 1991ലാണ് കേരളാ പോലീസിൽ കയറിയത്. കാരുണ്യ കൂട്ടായ്മ രക്ഷാധികാരി പി.റ്റി സുനിൽകുമാർ സഫീലാ ബായ്‌യെ പൊന്നാട അണിയിച്ചും പ്രസിഡന്റ് മൊയ്ദു അഞ്ചൽ ഫലകം നൽകിയാണ് ആദരിച്ചത്. കൂട്ടായ്മ സെക്രട്ടറി റിട്ടേട് ഡെപ്യൂട്ടി ഫോറസ്റ്റ് റയിഞ്ചാഫീസർ കെ. മനോഹരൻ, വൈസ് പ്രസിഡന്റ് മാരായ ഷൈജു എസ് എഫ്, ഷാജഹാൻ കെല്ലൂർ വിള, ട്രഷറർ വിഷ്ണു മഹാലക്ഷ്മി എന്നിവരും പങ്കെടുത്തു.
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ