Responsive Ad Slot

Slider

വീട്ടിൽ ഉറങ്ങികിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു

അഞ്ചൽ: ഏറം സ്വദേശിനി ഉത്തര(25) യാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഇന്ന്

അഞ്ചൽ: അഞ്ചൽ : വീട്ടിൽ ഉറങ്ങികിടന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. അഞ്ചൽ  ഏറം വെള്ളശ്ശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്മി ദമ്പതികളുടെ മകൾ ഉത്തര (25) യാണ് മരിച്ചത്. വീട്ടിൽ കട്ടിലിൽ ഉറങ്ങിക്കിട ക്കുന്നതിനിടെയാണ് ഉത്തരയ്ക്ക് പാമ്പ് കടിയേറ്റത്. രാവിലെ ഉത്തരയെ വിളിച്ചിട്ടും ഉണരാതായതോടെ വീട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിച്ച വിവരം അറിഞ്ഞത്. 

വീട്ടിൽ  പരിശോധിച്ച പ്പോഴാണ് മുറിക്കുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ പാമ്പിനെ അടിച്ച് കൊന്നു. കഴിഞ്ഞ മാസം അടൂരിൽ ഭർത്താവിന്റെ വീട്ടിൽ വെച്ചും പാമ്പ് കടിയേറ്റ ഉത്തര ചികിത്സക്ക് ശേഷം സ്വന്തം വീട്ടിൽ ചികിത്സ തുടരവെയാണ് വീണ്ടും പാമ്പ് കടിച്ചത്. രാത്രിയിൽ തുറന്നിട്ടിരുന്ന ജനലിലൂടെയാകാം പാമ്പ് അകത്ത് കടന്നത് എന്നാണ് നിഗമനം. സൂരജ് ഭർത്താവും ഒരു വയസുളള ധ്രൂവ് മകനും മാണ്. 
റിപ്പോർട്ട്: മൊയ്ദു അഞ്ചൽ
disqus,
© all rights reserved
made with Kadakkalnews.com