Responsive Ad Slot

Slider

ലോക്ക് ഡൗൺ നിയമലംഘനം കൊല്ലം റൂറലില്‍ 86 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍

കൊട്ടാരക്കര: കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 86 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 86 പേരെ അറസ്റ്റ് ചെയ്തു, 70 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com