അഞ്ചൽ: ലോക്ക് ഡൗണിൽ രാത്രിയിൽ നമ്മൾ വീട്ടിൽ സുഖമായി ഉറങ്ങുംമ്പോഴും അഞ്ചൽ പോലീസ് റോഡിൽ തന്നെ. ലോക്ക് ഡൗണി നോടനുബന്ധിച്ചുള്ള വാഹന പരിശോധന പകൽ മാത്രം മല്ല ഇരുപത്തി നാലു മണികൂറും അഞ്ചൽ പോലീസ് ശക്തമായ വാഹന പരിശോധനയാണ് അഞ്ചലിലും പരിസരത്തും നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി എസ്.ഐ. എം.എ അലക്സാണ്ടറിന്റെ നേതൃത്വത്തിലാണ് അഞ്ചൽ ആർ. ഓ ജംഗ് നിൽ രാത്രി വാഹന പരിശോധന നടത്തിയത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ അഞ്ചൽ ആർ.ഓ ജംഗ്ഷനിലാണ് 24 മണി കൂറും തുടരെ ശക്തമായ വാഹന പരിശോധനയാണ് നടത്തുന്നത്. അഞ്ചൽ സി.ഐ.സി.എൽ സുധീർ, എസ്.ഐ പുഷ്പ്പ കുമാർ എന്നിവർക്കൊപ്പം ക്രൈം എസ്.ഐ പ്രകാശ് കുമാർ, എസ്.ഐ മാരായ എം.എ അലക്സാണ്ടർ,ഷാനവാസ് ഖാൻ, ജോൺസൺ, രാജു, ജോയി . ഏ.എസ്. ഐ മാരായ പ്രേംലാൽ, ഗിരി എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ചലിൽ കോവിഡിന്റെ സാമൂഹ വ്യാപനം തടയുന്നതിനെതിരെ നിയമം ലങ്കിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങന്നവർ ക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നത്.
കോറോണ സമൂഹത്ത് വ്യാപിയ്ക്കാതെ ഇരിയ്ക്കാൻ വേണ്ടി വെയിലും മഴയും മഞ്ഞും വകവെയ്ക്കാതെ രാപകൽ റോഡിൽ നിന്ന് ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സമൂഹം കണ്ടില്ലന്ന് നടിക്കരുത്. ചെള്ളിന്റെയും ഈയലിന്റെയും ശല്യം മൂലം രാത്രി റോഡിലെ ജോലി ദുരിതമാണ് പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്നത്. ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങൾക്ക് ജനമൈത്രി പോലീസിന്റെ ബീറ്റ് ഓഫീസർമാരാ സജി, ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നമ്മുടെ അഞ്ചൽ കാരുണ്യ കൂട്ടായ്മയുടെ സഹാതോടെ നിരവതി ജീവകാരുണ്യ പ്രവർത്തനവും അഞ്ചലിലും പരിസരത്തും നടന്ന് വരുന്നുണ്ട്. റിപ്പോർട്ട്: മൊയ്ദു അഞ്ചൽ