അഞ്ചൽ: പോലീസിനെ അക്രമിചയാൾ അറസ്റ്റിൽ. തടിക്കാട് മൈലോട്ട് കോണം നസീം മൻസിലിൽ നിസാമുദീൻ (40) നെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. തടിക്കാട്ടിൽ മദ്യപിച്ച് കാറോടിച്ച നിസാമുദീൻ കാൽനട ക്കാരെ കാർ കൊണ്ട് ഇടി ചിടാൻ ശ്രമിചത് ചോദ്യം ചെയ്ത നാട്ടുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞ് വെച്ച ശേഷം അഞ്ചൽ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെയ അഞ്ചൽ പോലീസിനെയും യുവാവ് അക്രമിച്ചു.
സിവിൽ പോലീസ് ഓഫീസർ ഹരീഷ്, പോലീസ് ഡ്രൈവർ സംഗീത് എന്നിവർക്ക് മർദനമേറ്റു. സംഭവ സ്ഥലത്ത് പിന്നീട് അഞ്ചൽ സി.ഐ സി എൽ സുധീർ, എസ്.ഐ പുഷ്പ്പ കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ് അക്രമം കാട്ടിയ നിസാമുദീനെ കീഴ്പ്പെടു ത്തിയശേഷം അറസ്റ്റ് ചെയ്തത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ