തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് രണ്ടു പേർക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. എട്ടു പേർ രോഗമുക്തി നേടി.
പോസിറ്റീവായ രണ്ടു പേരിൽ ഒരാൾ വയനാട്ടിലാണ്. ഒരു മാസമായി വയനാട്ടിൽ വൈറസ് ബാധ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. രണ്ടാമത്തെ പോസിറ്റീവ് കേസ് കണ്ണൂരിൽ നിന്നാണ്.