കൊല്ലം: കോവിഡ് 19 വ്യാപനം തടയാന്‍ മുന്‍കരുതലായി കൊല്ലം റെയില്‍വേ സ്റ്റേഷനിലും ഐസൊലേഷന്‍ കോച്ച് സജ്ജമാക്കും. അതും നാലെണ്ണം. ഒരെണ്ണം വൈകാതെ എത്തും. സ്റ്റേഷനിലെ പ്ലാറ്റ് ഫോം ഒന്ന് എ കൊറോണക്കാലത്ത് ഐസൊലേഷന്‍ വാര്‍ഡായി മാറും. ഐസൊലേഷന്‍ കോച്ച് നിര്‍ത്തിയിടാന്‍ സ്ഥലസൗകര്യം ഒരുക്കണമെന്ന നിര്‍ദേശം ലഭിച്ചതായി സ്റ്റേഷന്‍ മാനേജര്‍ അജയകുമാര്‍ പറഞ്ഞു.
ഐസൊലേഷനാക്കി മാറ്റാനുള്ള നാല് കോച്ചുകളുമായി എറണാകുളത്ത് നിന്നെത്തിയ ഏന്‍ജിന്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ കൊല്ലത്തെത്തി. ഇതിനൊപ്പം കൊല്ലത്തുനിന്ന് കണ്ണൂര്‍ എക്സ്പ്രസിന്റെ ഒരു കോച്ചുകൂടി ഘടിപ്പിച്ച് എന്‍ജിന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് കോച്ചുകള്‍ ഘടിപ്പിച്ച എന്‍ജിന്‍ എറണാകുളം–-തിരുവനന്തപുരം ലൈനില്‍ എത്തുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ