
കൊല്ലം: കൊവിഡ് രോഗികളുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ കൊല്ലത്ത് ആശങ്കയേറി. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ നിലമേല്‍ സ്വദേശിയായ മദ്ധ്യവയസ്കനുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആറായി. ഇതില്‍ നാലുപേരും ഡല്‍ഹി നിസാമുദ്ദീന്‍ മസ്ജിദില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പുനലൂര്‍ സ്വദേശികളായ ദമ്ബതികള്‍, ഇട്ടിവ സ്വദേശിയായ യുവാവ്, ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇട്ടിവ സ്വദേശിനിയായ യുവതി, പ്രാക്കുളം സ്വദേശിയായ വീട്ടമ്മ എന്നിവരാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ