Responsive Ad Slot

Slider

കോവിഡ് 19; കൊല്ലം ജില്ലയില്‍ 9,221 പേര്‍ ഗൃഹ നിരീക്ഷണത്തില്‍

ജില്ലയില്‍ ഇന്നലെ 9,221 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ പുതുതായി ഗൃഹനിരീക്ഷണത്തില്‍ 115 പേര്‍ പ്രവേശിച്ചു. എന്നാല്‍ ആശുപത്രിയില്‍ പുതിയതായി വന്ന രണ്ട് പേര്‍ ഉള്‍പ്പെടെ 16 പേര്‍ മാത്രമേ നിരീക്ഷണത്തില്‍ ഉള്ളൂ.

കൊല്ലം: ജില്ലയില്‍ ഇന്നലെ 9,221 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ പുതുതായി ഗൃഹനിരീക്ഷണത്തില്‍ 115 പേര്‍ പ്രവേശിച്ചു. എന്നാല്‍ ആശുപത്രിയില്‍ പുതിയതായി വന്ന രണ്ട് പേര്‍ ഉള്‍പ്പെടെ 16 പേര്‍ മാത്രമേ നിരീക്ഷണത്തില്‍ ഉള്ളൂ. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 981 സാമ്ബിളുകളില്‍ 40 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.

നിലവില്‍ ജില്ലയില്‍ പോസിറ്റീവായി ആറ് കേസുകള്‍ മാത്രമാണുള്ളത്. രണ്ടു പേര്‍ രോഗം ഭേദമായി വീട്ടില്‍ തിരികെ എത്തി. ഫലം വന്നതില്‍ 971 എണ്ണം നെഗറ്റീവാണ്.

കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com