നിലമേൽ: കൊറോണ "കോവിഡ് 19" പശ്ചാത്തലത്തിൽ ലോക്ക്ഡൌൺ മൂലം ആഹാരത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ നിർദേശത്തിൽ പഞ്ചായത്തിൽ കുടുംബശ്രീ സഹകരണത്തോടു കൂടി ആരംഭിച്ച സമൂഹ അടുക്കളയുടെ പ്രവർത്തനം ഇന്ന് 18 ദിവസം പൂർത്തിയായിരിക്കുന്നു. ദിവസവും 300ഓളം ആളുകൾക്ക് ആഹാരം വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.ഇന്ന് വിഷു ദിനത്തിൽ പായസത്തോടുകൂടിയുള്ള സദ്യ ആണ് നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബ്ലോക്ക് മെമ്പർ, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ ചെയർപേർസൺ, തുടങ്ങിയവരുടെ സജീവ സാന്നിധ്യത്തിൽ കുടുംബശ്രീ അംഗങ്ങൾ ആണ് ഭക്ഷണം തയ്യാറാക്കുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളുടെയും, നല്ലവരായ നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്താൽ ആണ് കിച്ചന്റെ പ്രവർത്തനം വിജയകരമായി പോകുന്നത്.
ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിൽ. അടുക്കളയുടെ പ്രവർത്തനത്തിനു എല്ലാവരുടെയും നിർലോഭമായ സഹായവും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ