Responsive Ad Slot

Slider

കോവിഡ് 19; ദുരിതാശ്വാസ നിധിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുമാത്രം 10 കോടിയില്‍ പുറത്ത് സംഭാവന

കൊല്ലം ജില്ലയില്‍ നിന്നുള്ള സംഭാവന 10 കോടി കഴിഞ്ഞു. ഇന്നലെ(ഏപ്രില്‍ 13) വരെയുള്ള ആകെ സംഭാവന 10,14,84,167 കോടി രൂപ. കൊല്ലം കോര്‍പ്പറേഷനും എന്‍ എസ് സഹകരണ ആശുപ

കൊല്ലം: സംസ്ഥാനത്തെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള സംഭാവന 10 കോടി കഴിഞ്ഞു. ഇന്നലെ(ഏപ്രില്‍ 13) വരെയുള്ള ആകെ സംഭാവന 10,14,84,167 കോടി രൂപ.

കൊല്ലം കോര്‍പ്പറേഷനും എന്‍ എസ് സഹകരണ ആശുപത്രിയും ഒരോ കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. നടയ്ക്കല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷം രൂപയും കൊല്ലം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും സംഭാവനയായി നല്‍കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലയിൽനിന്നുള്ളവരും സഹായം നൽകാൻ തയ്യാറാകുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com