Responsive Ad Slot

Slider

സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്ന് വന്നവരും മൂന്ന്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ ദുബായില്‍ നിന്ന് വന്നവരും മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം വന്നവരുമാണ്.

കണ്ണൂര്‍ ജില്ലയിലെ മൂന്ന് പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്ന് വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ട് പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് നിലവില്‍ 173 പേര്‍ ചികിത്സയിലുണ്ട്. 211 പേര്‍ രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ആറ് പേരും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ വീതവും കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇവരില്‍ 1,06,511 പേര്‍ വീടുകളിലും 564 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് മാത്രം 81 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16235 പേരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 15488 സാമ്ബിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി റിയിച്ചു അഞ്ച് ദിവസത്തിനുള്ളില്‍ മുപ്പത് പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 114 പേര്‍ രോഗമുക്തരായി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com