നിലമേൽ: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കി 88 ഹോട്ട്സ്പോട്ടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രോഗവ്യാപനത്തിന്റെ തോത് അനുസരിച്ചാണ് ദിവസേന ഹോട്ട്സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കുന്നത്. കൂടാതെ ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷം ഹോട്ട് സ്പോട്ടില്‍ നിന്നും കോവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്യും.
കൊല്ലം ജില്ലയിൽ കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്