കൊട്ടാരക്കര: കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്‍റെ രണ്ടാം ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി കൊല്ലം റൂറല്‍ പോലീസ്. ആളുകള്‍ കൂട്ടം കൂടാനും, തിരക്ക് ഉണ്ടാകാനും ഇടയുള്ള വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകളിലും ബാങ്കുകളിലും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി കൂടുതല്‍ പോലീസിനെ നിയോഗിച്ചു. ബാങ്ക് ഇടപാടുകള്‍ക്കെത്തുന്നവര്‍ കൃത്യമായും സാമൂഹിക അകലം പാലിച്ച് ഇടപാടുകള്‍ നടത്തേണ്ടതും, മാസ്ക്, തൂവാല എന്നിവ ഉപയോഗിച്ച് മുഖം മൂടുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജനങ്ങളുടെ പരിപൂര്‍ണ്ണസഹകരണം ഉണ്ടാകണം. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കി അത്യാവശ്യകാര്യങ്ങള്‍ക്കു പുറത്തിറങ്ങുന്നവര്‍ കൃത്യമായും സത്യവാങ്മൂലം കരുതേണ്ടതുമാണ്. സത്യവാങ്മൂലമോ, നിയമാനുസൃത പാസോ ഇല്ലാത്തവര്‍ക്കെതിരെ 2020 ലെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
കൊല്ലം റൂറല്‍ ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച 319 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 322 പേരെ അറസ്റ്റ് ചെയ്തു 302 വാഹനങ്ങള്‍ പിടിച്ചെടുത്തു. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴും അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടി വരുന്നതായും നിയമങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിക്കാത്തവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ വരും ദിവസങ്ങളിലും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ