കൊല്ലം: പൊലീസ് വാഹനം തടഞ്ഞതോടെ രോഗിയായ പിതാവിനെയും എടുത്തുകൊണ്ട് മകന്‍ നടന്നു. ഇന്ന് ഉച്ചയോടെ പുനലൂരിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധനെയാണ് പനിയെത്തുടര്‍ന്ന് നാല് ദിവസം മുന്‍പ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രോഗം ഭേദമായി ഡിസ് ചാര്‍ജ്ജായതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഓട്ടോയില്‍ കയറ്റി മകനും അമ്മയും ചേര്‍ന്ന് കുളത്തൂപ്പുഴയ്ക്ക് തിരിച്ചെങ്കിലും പുനലൂര്‍ പൊലീസ് ഓട്ടോ തടഞ്ഞു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഓട്ടോ വിടാന്‍ കഴിയില്ലെന്ന് പൊലീസ് നിലപാട് കടുപ്പിച്ചതോടെ റോഡരികിലേക്ക് ഓട്ടോ ഒതുക്കിയിട്ട മകന്‍ അച്ഛനെ തോളിലേറ്റി നടന്നു. ഇടയ്ക്ക് ഓടി. അമ്മയും കൂടെ നടന്നു. സംഭവത്തില്‍ റൂറല്‍ എസ്.പി പുനലൂര്‍ പൊലീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ലോക് ഡൗണ്‍ ആണെങ്കിലും രാവിലെ മുതല്‍ പുനലൂരില്‍ വന്‍തോതില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. ഇതാണ് പൊലിസിനെ ചൊടിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ