Responsive Ad Slot

Slider

കുളത്തുപ്പുഴ സ്കൂൾ വിദ്യാർത്ഥി സൈക്കിൾ ചവിട്ടുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

കുളത്തുപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥി സൈക്കിൾ ചവിട്ടുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. ബി.എം.ജി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മനീഷ് ആണ് മരിച്ചത്. എഴംകുളം മനീഷ് വിലാസത്തിൽ മനോജ് - ലീന ദമ്പതികളുടെ മകനാണ്.

കുളത്തൂപ്പുഴ: കുളത്തുപ്പുഴയിൽ  സ്കൂൾ വിദ്യാർത്ഥി  സൈക്കിൾ ചവിട്ടുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. ബി.എം.ജി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മനീഷ് ആണ് മരിച്ചത്. എഴംകുളം മനീഷ് വിലാസത്തിൽ മനോജ് - ലീന ദമ്പതികളുടെ മകനാണ്.

ഇന്ന് രാവിലെ പച്ചക്കറി വാങ്ങി മടങ്ങി വരും വഴി സൈക്കളിൽ നിന്ന്  കുഴഞ്ഞ് വീഴുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ വീട്ടമ്മയും രണ്ട് .യുവാക്കളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. രണ്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ചികിത്സ ലഭിച്ചില്ല. പിന്നിട് കുളത്തുപ്പുഴ ഗവണ്മൻ്റ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദേഹത്ത് പരിക്കുകളൊന്നും കാണാനില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com